വാഷിംഗ്ടണ്‍: ലോകത്തെ മുന്‍നിര വിമാന നിര്‍മ്മാണ കമ്പനിയായ വിമാനങ്ങളുടെ നിര്‍മാണം താത്ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നു. ബോയിംഗ് 737 മാക്സ് വിമാനത്തിന്റെ നിര്‍മ്മാണമാണ് ജനുവരി മുതല്‍ താത്കാലികമായി നിറുത്തിവയ്ക്കുന്നത്. ബോയിംഗ് നിരയിലെ മുന്‍നിര ജെറ്റുകളിലൊന്നാണ് മാക്സ്. അടുത്തിടെ ഇന്‍ഡോനേഷ്യയിലും എത്തോപ്യയിലുമായി മാക്സ് വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ട് 346 പേര് മരിച്ചിരുന്നു.
Read Also : 75 ബോയിംഗ് വിമാനങ്ങള്‍ വാങ്ങാന്‍ ജെറ്റ് എയര്‍വേയ്സ്
തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ മാക്സ് ജെറ്റുകള്‍ക്ക് സര്‍വീസ് അനുമതി യു.എസ് ഫെഡറല്‍ ഏവിയേഷനില്‍ നിന്ന് ലഭിച്ചിരുന്നില്ല. ഇതാണ് നിര്‍മ്മാണം നിറുത്തിവയ്ക്കാന്‍ കാരണം. തുടര്‍ച്ചയായ അപകടങ്ങള്‍ കണക്കിലെടുത്ത് നടത്തിയ അന്വേഷണത്തില്‍ വിമാനത്തിന്റെ കണ്ട്രോള് സോഫ്റ്റ്വെയറില് പ്രശ്നങ്ങളുണ്ടെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. സോഫ്റ്റ്വെയര് അപ്ഡേറ്റ് ചെയ്ത് പ്രശ്നം പരിഹരിച്ചെങ്കിലും വ്യോമയാന വിഭാഗം ഇതുവരെ അനുമതി നല്‍കിയില്ല.
അതേസമയം,നിര്‍മ്മാണം നിറുത്തുകയാണെങ്കിലും 12,000ത്തോളം വരുന്ന തൊഴിലാളികളെ പിരിച്ചുവിടില്ലെന്ന് ബോയിംഗ് അറിയിച്ചിട്ടുണ്ട്. നിര്‍മ്മാണം ഭാഗികമായോ പൂര്‍ണമായോ നിറുത്തിവയ്ക്കുമെന്ന് ബോയിംഗ് നേരത്തെ ഓഹരി ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ നിര്‍മ്മാണം 20 ശതമാനം കുറച്ചിരുന്നു. മേയില്‍ അത് 42 ശതമാനമായി. വിമാന നിര്‍മ്മാണം നിറുത്താന്‍ തീരുമാനിച്ചതിന് പിന്നാലെ ബോയിംഗ് ഓഹരികളുടെ മൂല്യം നാല് ശതമാനത്തിലധികം ഇടിഞ്ഞു.
Post Your Comments