വൈക്കം: വൈക്കം നഗരസഭയില്‍ ബിജെപി അട്ടിമറി ജയം നേടി. യുഡിഎഫിന്റെ സിറ്റിങ് സീറ്റ് ആണ് ബിജെപി പിടിച്ചെടുത്തത്. നഗരസഭയിലെ 21 -ാം ഡിവിഷനിലാണ് ബിജെപി 79 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചത്. ആകെ പോള്‍ ചെയ്ത 605 വോട്ടില്‍ ബിജെപിയിലെ കെ.ആര്. രാജേഷ് 257 വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയ രാജേഷിന് 178 വോട്ട് മാത്രമാണ് ലഭിച്ചത്. സിപിഎം സ്ഥാനാര്‍ഥി ഷാനി സുരേഷ് 170 വോട്ടുമായി മൂന്നാമതായി.
കഴിഞ്ഞ തവണയും കെ. ആര് രാജേഷായിരുന്നു ബിജെപി ടിക്കറ്റില്‍ മത്സരിച്ചത്. എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ യുഡിഎഫ് കൗണ്‍സിലറായിരുന്ന അഡ്വ. വി.വി സത്യന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
മൂന്നാം സ്ഥാനത്ത് നിന്നാണ് ബിജെപി വിജയത്തിലേക്ക് ഇത്തവണ എത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 252 എല്‍ഡിഎഫിന് 200 ബിജെപിക്ക് 199 എന്നിങ്ങനെയായിരുന്നു വോട്ട് നില.
ALSO READ: തദ്ദേശ തെരഞ്ഞെടുപ്പിൽ പിന്തുണ : നിലപാട് വ്യക്തമാക്കി രജനീകാന്ത്
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് 13 ഇടത്ത് ജയിച്ചു. 12 വാര്‍ഡ് പിടിച്ച് എല്‍ഡിഎഫ് തൊട്ടുപിന്നിലെത്തി. രണ്ട് വാര്‍ഡുകളില്‍ ബിജെപിക്കാണ് വിജയം. യുഡിഎഫ് ആറ് സീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ നാല് സിറ്റിങ് സീറ്റുകള്‍ നഷ്ടമായി. ഇതില്‍ മൂന്നും സിപിഎമ്മാണ് പിടിച്ചെടുത്തത്. ഒരു സീറ്റ് ബിജെപി പിടിച്ചെടുത്തു. ആലത്തൂര്‍ പത്തിയൂര്‍ പഞ്ചായത്തിലെ 17-ാം വാര്‍ഡ് കോണ്‍ഗ്രസില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കെബി പ്രശാന്താണ് ജയിച്ചത്.
Post Your Comments