ന്യൂഡല്‍ഹി: ആറ് സംസ്‌ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. മതന്യൂനപക്ഷങ്ങളെ നിശ്‌ചയിക്കുന്നത് സംസ്‌ഥാനടിസ്‌ഥാനത്തിലല്ല, ദേശീയ അടിസ്‌ഥാനത്തിലാണെന്നു വ്യക്‌തമാക്കിയാണ് ചീഫ് ജസ്‌റ്റിസ് എസ്.എ. ബോബ്‌ഡെ ജസ്‌റ്റിസുമാരായ ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ഹര്‍ജി തള്ളിയത്.26 വര്‍ഷം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ മുസ്ലിം ക്രിസ്‌ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി മതവിഭാഗങ്ങളെ ന്യൂനപക്ഷങ്ങളായി പ്രഖ്യാപിച്ചതിനേയും 2017ല്‍ നല്‍കിയ ഹര്‍ജിയില്‍ ചോദ്യം ചെയ്‌തിരുന്നു.
ഭാഷാടിസ്‌ഥാനത്തിലാണ് സംസ്‌ഥാനങ്ങളെ വിഭജിച്ചിരിക്കുന്നതെന്നും ന്യൂനപക്ഷ നിര്‍ണയത്തിന് പ്രത്യേക മാനദണ്ഡം പുറപ്പെടുവിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. മിസോറം, നാഗാലന്‍ഡ്, മേഘാലയ, അരുണാചല്‍പ്രദേശ്, മണിപ്പുര്‍, പഞ്ചാബ് സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്‌മീര്‍, ലക്ഷദ്വീപ് എന്നിവടങ്ങളിലും ഹിന്ദുക്കളെ ന്യൂനപക്ഷമായി കണക്കാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നേതാവ് അശ്വിനി കുമാര്‍ ഉപാധ്യയായാണ് ഹര്‍ജി നല്‍കിയത്.
നേരത്തെ വിഷയത്തില്‍ നിലപാട് ആരാഞ്ഞതിനേത്തുടര്‍ന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്ന സ്‌ഥലങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്ന് അറിയിച്ചിരുന്നു.
Post Your Comments