ന്യൂഡല്‍ഹി: ഞായറാഴ്‌ച വൈകുന്നേരം ജാമിയ നഗറില്‍ അരങ്ങേറിയ സംഘര്‍ഷങ്ങളില്‍ 31 പോലീസുകാര്‍ക്കും 67 ആളുകള്‍ക്കും പരുക്കേറ്റെന്നു കേന്ദ്ര മാനവശേഷി മന്ത്രാലയ(എം.എച്ച്.എ.)ത്തിന് പോലീസ് റിപ്പോര്‍ട്ട്. 14 ബസുകളും 20 കാറുകളും അക്രമാസക്‌തരായ ജനക്കൂട്ടം തകര്‍ത്തു. സംഭവത്തില്‍ 47 പേരെ കസ്‌റ്റഡിയിലെടുത്തെന്നും റിപ്പോര്‍ട്ട്. അക്രമം ഉണ്ടായിട്ട് മൂന്നാം ദിനമാണ് പോലീസ് വിശദമായ റിപ്പോര്‍ട്ട് എം.എച്ച്.എയ്‌ക്കു കൈമാറിയത്.
പൗരത്വഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചവര്‍ ന്യൂ ഫ്രണ്ട് കോളനിയില്‍ നാലു ബസുകള്‍ക്കു തീയിട്ടതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്. ഇതിനിടെ ചിലര്‍ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ ഉണ്ടായ പ്രതിഷേധത്തിലേക്കും കടന്നുകയറി. സാരായി ജുലേമയിലെ നാട്ടുകാരില്‍ ചിലര്‍ പോലീസുമായി ഏറ്റുമുട്ടി. പോലീസ് തിരിച്ചടിച്ചതോടെയാണ് സ്‌ഥിതിഗതി മൂര്‍ധന്യാവസ്‌ഥയിലെത്തിയത്. സംഘര്‍ഷത്തില്‍ പരുക്കേറ്റെന്ന് നിരവധി ജാമിയ വിദ്യാര്‍ഥികളും വ്യക്‌തമാക്കിയിരുന്നു.
സമരത്തിന്റെ മറവിൽ റെയിൽവേയുടെ പൊതുമുതല്‍ നശിപ്പിക്കുന്നവരെ വെടിവെക്കണമെന്ന് കേന്ദ്ര സഹ മന്ത്രി
ഇതിനിടെ ഇന്നലെയും സംഘർഷം ഉണ്ടായി. സ്‌കൂള്‍ ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ അക്രമികള്‍ കത്തിച്ചു. ഡല്‍ഹി സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസിന്റെ രണ്ടുബസും ഒരു റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ബസും ഒരു സ്‌കൂള്‍ ബസും നിരവധി ബൈക്കുകളും കത്തിച്ചു. ഒരു പോലീസ് എയ്‌ഡ് പോസ്‌റ്റും അഗ്നിക്കിരയാക്കി. സമരക്കാര്‍ പോലീസുനേരെ കല്ലെറിഞ്ഞു. ലാത്തിച്ചാര്‍ജ് നടത്തിയ പോലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു. മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
അതേസമയം ജാമിയ, അലിഗഢ് ക്യാംപസുകളിലെ പൊലീസ് നടപടിയില്‍ സുപ്രീംകോടതി ഇടപെടില്ല. ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതികളെ സമീപിക്കാമെന്ന് സുപ്രീംകോടതി. ജാമിയ, അലിഗഡ് തുടങ്ങിയവയിലെ പൊലീസ് നടപടിക്കെതിരെയായിരുന്നു ഹര്‍ജികള്‍. ഹൈക്കോടതികള്‍ക്ക് അന്വേഷണത്തിന് ഉചിതമായ കമ്മിറ്റികളെ നിയോഗിക്കാം. വിദ്യാര്‍ഥികളുടെ അറസ്റ്റിലും ഹൈക്കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാം.
Post Your Comments