Latest NewsNewsIndia

പൗരത്വ ബിൽ: വര്‍ഗ്ഗീയ കലാപം ലക്ഷ്യമാക്കി ചിലർ പ്രവർത്തിക്കുന്നു; പ്രതിഷേധിക്കുന്നവര്‍ സത്യം എന്താണെന്ന് മനസ്സിലാക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ചിലർ വര്‍ഗ്ഗീയ കലാപം ആണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ യാഥാര്‍ഥ സത്യം എന്താണെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാമിയയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളോട് സത്യം എന്താണെന്ന് തിരിച്ചറിയണമെന്നും നഖ്‌വി അപേക്ഷിച്ചു.

നിരുത്തരവാദികളായ ആളുകള്‍ നിയമത്തിനെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് രാജ്യത്ത് കലാപവും വേര്‍തിരിവും സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും നഖ്‌വി വ്യക്തമാക്കി.രാജ്യത്തെ ഒരു പൗരന്റെയും പൗരത്വത്തെ ചോദ്യം ചെയ്യുകയോ, ന്യൂന പക്ഷങ്ങളുടെ അവകാശങ്ങളെ ബാധിക്കുകയോ ചെയ്യില്ലെന്ന് പ്രധാനമന്ത്രിയും സര്‍ക്കാരും വ്യക്തമാക്കിയതാണ്. എന്നാല്‍ ചിലര്‍ മനപ്പൂര്‍വ്വം നിയമത്തെ കുറിച്ച് തെറ്റിദ്ധാരണകള്‍ പരത്തുന്നു.

ALSO READ: പൗരത്വ ബിൽ: പിണറായി സര്‍ക്കാരുമായി ചേര്‍ന്ന് സമരം നടത്തിയ രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍

പൗരത്വം ഭേദഗതി നിയമം ബാധിക്കുന്നത് അതില്‍ പറഞ്ഞിരിക്കുന്ന മൂന്ന് രാജ്യങ്ങളെ ആണ്. നിയമം ഒരു ഇന്ത്യന്‍ പൗരനെയും ബാധിക്കില്ലെന്നും മുക്താര്‍ അബ്ബാസ് നഖ്‌വി വ്യക്തമാക്കി. അതേസമയം ജാമിയയില്‍ പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥികളോട് തങ്ങള്‍ക്ക് പ്രശ്‌നമൊന്നും ഇല്ല. മാത്രമല്ല അവരുടെ താത്പര്യങ്ങളെ ബഹുമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button