Latest NewsNewsInternational

പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനു വധശിക്ഷ വിധിച്ച് പെഷവാര്‍ കോടതി

ഇസ്ലാമബാദ്: പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്റഫിന് വധശിക്ഷ. 2007 നവംബറില്‍ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണു ശിക്ഷ വിധിച്ചിരിക്കുന്നത്. അറസ്റ്റില്‍ ഭയന്ന് പാകിസ്ഥാന്‍ വിട്ട മുഷറഫ് ഇപ്പോള്‍ ദുബായിലാണുള്ളത്.

ചരിത്രത്തില്‍ ആദ്യമായിട്ടാണ് മുന്‍ പ്രസിഡന്റിനെ വധശിക്ഷക്ക് വിധിക്കുന്നത്. രാജ്യദ്രോഹ വകുപ്പ് പ്രകാരം വിചാരണ ചെയ്ത കേസിലാണ് ശിക്ഷ. പെഷവാറിലെ പ്രത്യേക കോടതിയാണ് വധശിക്ഷ വിധിച്ചത്.ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹമ്മദ് സേഠ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

2013ലാണ് പര്‍വേസ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2014 മാര്‍ച്ച് 31ന് അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി. സാങ്കേതികകാരണങ്ങളാല്‍ വിചാരണ തുടങ്ങാന്‍ താമസിച്ചു. അതിനിടെ മുഷറഫ് രാജ്യം വിടുകയും ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button