KeralaLatest NewsNews

ചിറപ്പ് മഹോത്സവം – ക്രിമിനലുകളെ നേരിടാൻ സ്പെഷ്യൽ പെട്രോളിംഗ് വേണം – ബി.ജെ.പി

ചരിത്ര പ്രസിദ്ധമായ മുല്ലയ്ക്കൽ ചിറപ്പിനോട് അനുബന്ധിച്ച് കച്ചവടത്തിനായി വന്നിരിക്കുന്നവരിൽ ചിലർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും അവരെ നിരീക്ഷിക്കാൻ പ്രത്യേക പോലീസ് സംവിധാനം ആവശ്യമാണെന്നും ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ജില്ലാ കോടതിക്ക് സമീപം പാതിരാത്രിയിൽ വഴിവാണിഭക്കാരിയായ രാജസ്ഥാനി യുവതിയെ സമീപത്തെ കടയിൽ ഉള്ള ഒരാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയും അവരുടെ പിഞ്ചു കുഞ്ഞിനെ ക്രൂരമായി മർദ്ധിക്കുകയും ചെയ്യുകയുണ്ടായി. തുടർന്ന് രംഗം വഷളാകുമെന്നു കണ്ട് അയാളെ രക്ഷപെടുവാൻ കടയിൽ ഉള്ള മറ്റുള്ളവരും പോലീസും അനുവദിച്ചു എന്ന് നാട്ടുകാർ പറയുന്നു. കച്ചവടത്തിനായി എത്തിയിട്ടുള്ള ചിലരുടെ സംഭാഷണ രീതികളും ഭീതി ജനിപ്പിക്കുന്നതാണെന്ന് നാട്ടുകാർ പറയുന്നു. പൊതു കുടിവെള്ള ടാപ്പുകളും മറ്റും അടച്ചുകെട്ടിയാണ് ചിലർ കച്ചവടം ചെയ്യുന്നത്. ജീവിതമാർഗത്തിനായി വന്നിരിക്കുന്ന പാവപ്പെട്ട കച്ചവടക്കാരും ഇത്തരക്കാരുടെ പ്രവർത്തിമൂലം ബുദ്ധിമുട്ടിലായിരിക്കുകയാണ്.

അതുകൊണ്ടുതന്നെ ചിറപ്പിനോട് അനുബന്ധിച്ച് 24 മണിക്കൂറും സ്പെഷ്യൽ പെട്രോളിംഗ് നടത്തണമെന്നും സംശയം തോന്നുന്ന കടകളിലും മറ്റും പരിശോധന നടത്തണമെന്നും ചിറപ്പ് സമാധാനപരമായി നടത്തുവാൻ വേണ്ട നടപടികൾ പോലീസിന്റെയും മറ്റു അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും ജി. വിനോദ് കുമാർ ആവശ്യപ്പെട്ടു. യുവമോർച്ച ജില്ലാ മീഡിയ സെൽ കൺവീനർ വിശ്വവിജയപാൽ, പി. കണ്ണൻ എന്നിവരും സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button