USALatest NewsNewsIndiaCrime

മകനെ മരുമകൾ അമേരിക്കയ്ക്ക് കൊണ്ട് പോയി, മരുമകളെ അമ്മായിയമ്മ തലയ്ക്കടിച്ച് കൊലപ്പെടുത്തി

മുംബൈ: മകനെ ഭാര്യ അമേരിക്കയിലേയ്ക്ക് കൊണ്ട് പോയ പക തീർക്കൻ അമ്മായിയമ്മ 33 കാരിയായ മരുമകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന്  ശേഷം പ്രതിയായ ആനന്ദി മാനെയെ സ്വയം സ്റ്റേഷനിലെത്തി കീഴടങ്ങി. വസായ് സ്വദേശിയായ ആനന്ദി മാനെയാണ് സ്വന്തം മരുമകളെ കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടക്കുയായിരുന്ന റിയയെ തലയ്ക്കടിച്ചാണ് ആനന്ദി കൊലപ്പെടുത്തിയത്. 6 മാസം മാത്രം പ്രായമുള്ള പേരക്കുട്ടി സമീപത്ത് കിടന്ന് ഉറങ്ങുമ്പോഴാണ് ആനന്ദി ഈ ക്രൂര കൃത്യം ചെയ്തത്.

അമേരിക്കയില്‍ നേഴ്സാസയ റിയ തന്‍റെ ഭർത്താവിനെ വിവാഹ ശേഷം യുഎസിലേയ്ക്ക് കൊണ്ടു പോയിരുന്നു. അഞ്ച് വർഷം മുമ്പായിരുന്നു റിയയുടെയും രോഹന്‍റെയും വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ടെക്സസില്‍ നേഴ്സായി റിയക്ക് ജോലി ലഭിച്ചതിനെ തുടർന്നാണ് ഇരുവരും അമേരിക്കയിലേയ്ക്ക് പോയത്. രോഹനും പിതാവും പ്രഭാത സവാരിക്ക് പോയ സമയത്താണ് കൊലപാതകം അരങ്ങേറിയത്.  അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ആനന്ദിയുടെ ഇളയ മകനും ഭാര്യയും പൊലീസ് വന്നപ്പോഴാണ് സംഭവം അറിയുന്നത്.

പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ആനന്ദിയെ തലേന്നു രാത്രി അമിതമായി ഉറക്കഗുളിക കഴിച്ചെന്നു കണ്ടെത്തിയതിനെത്തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യാശ്രമമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.  എൻജിനീയറാണ് രോഹൻ. ഡിസംബർ ഒന്നിനാണ് ഇരുവരും അവധിക്കു നാട്ടിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button