Latest NewsKeralaNattuvarthaNews

രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു

എടവണ്ണ: രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ഹൃദ്രോഗിയുമായി നിലമ്പൂരിൽ നിന്നും മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്ന 108 ആംബുലൻസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

Also read : ആഡംബരക്കാറില്‍ കല്യാണ ചെക്കനേയും പെണ്ണിനേയും കൊണ്ടുവരുന്നതിന് ഇടയിലൊരു അഭ്യാസം കാണിക്കണമെന്ന് സുഹൃത്ത്; ഒഴിവായത് വന്‍ ദുരന്തം

ചെരുമണ്ണ് കുരിശുംപടിയിൽ ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്. ഡ്രൈവർ മുഹമ്മദ് മുർഷിദ്(21), നഴ്സ് ജഷീല (37) എന്നിവർക്ക് പരിക്കേറ്റു. ഉടൻ തന്നെ രോഗിയെ മറ്റൊരു ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.രോഗിയുടെ കൂടെയുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button