KeralaLatest NewsNews

പ്രക്ഷോഭം കണക്കിലെടുത്ത് പുതുവൈപ്പിനില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊച്ചി: പുതുവൈപ്പിനില്‍ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടര വര്‍ഷമായി നിര്‍മാണം മുടങ്ങിയിരുന്ന എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം ഇന്ന് തുടങ്ങും. പ്രക്ഷോഭ സാധ്യത പരിഗണിച്ച് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ഞൂറിലേറെ പൊലീസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.

പദ്ധതിയുടെ 45 ശതമാനം മാത്രമാണ് ഇതുവരെ പൂര്‍ത്തീകരിക്കാനായത്. ഒരാഴ്ചയായി നടത്തിവന്ന മുന്നൊരുക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് നിര്‍മ്മാണം ആരംഭിക്കാന്‍ തീരുമാനിച്ചത്.

പുതുവൈപ്പിനിലെ ജനങ്ങളുമായി ഒത്തുതീര്‍പ്പിലെത്താന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരിനും സാധിച്ചിട്ടില്ല. റോഡ് മാര്‍ഗ്ഗം എല്‍പിജി എത്തിക്കുന്നതിലുള്ള അപകടസാധ്യത മുന്‍നിര്‍ത്തിയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. എന്നാല്‍ ജനവാസ മേഖലയില്‍ പദ്ധതി വരുന്നതിനെതിരെ ജനങ്ങള്‍ രംഗത്ത് വരികയായിരുന്നു.

ഒന്‍പത് വര്‍ഷമായിട്ടും വെറും 45 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. ഈ സാഹചര്യത്തില്‍ കനത്ത നഷ്ടമാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് ഉണ്ടായതെന്നാണ് വാദം. ഇതോടെയാണ് പൊലീസ് സുരക്ഷയില്‍ നിര്‍മ്മാണം തുടങ്ങാന്‍ തീരുമാനിച്ചത്. അര്‍ധരാത്രി കഴിഞ്ഞ് രണ്ട് മണിയോടെയാണ് ജില്ലാ കളക്ടര്‍ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button