മധുര: ആസിഡ് ആക്രമണത്തിന് ഇരയായി മുഖം വികൃതമായ നേപ്പാള്‍ യുവതിയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് ഈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. മധുര ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇപ്പോള്‍ ജനശ്രദ്ധനേടുന്നത്. നേപ്പാളുകാരിയായ ബിന്ദ ബാസിനി കനാസ്കറാണ് മുഖം ആസിഡ് വീണ് വികൃതമായതിനെ തുടര്‍ന്ന് കോസ്മറ്റിക് സര്‍ജറി നടത്തിയത്.
Read Also : വീട്ടമ്മയ്ക്കും നാല് മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം : രണ്ടാം ഭര്‍ത്താവ് പിടിയില്‍
മധുരയിലെ ദേവാദോസ് ആശുപത്രിയിലെ ഒരു സംഘം ഡോക്ടര്‍മാരാണ് 7 വര്‍ഷം മുമ്പ് ഘട്ടം ഘട്ടമായി സര്‍ജ്ജറിയിലൂടെ മാറ്റം വരുത്തിയത്. പൊതുവേ ഇത്തരം ചികിത്സയില്‍ നടക്കുന്നതിനേക്കാള്‍ പൂര്‍ണ്ണതയാണ് നിലവില്‍ കിട്ടിയതെന്നാണ് ബിന്ദ പറയുന്നത്. മുന്‍പ് മുഖം മറച്ചും കറുത്ത കണ്ണടകള്‍ ധരിച്ചും പൊതുസ്ഥളങ്ങളില്‍ പോകേണ്ടിവന്നിരുന്ന ആ വിഷമം പൂര്‍ണ്ണമായും മാറിയെന്നാണ് ബിന്ദയുടെ സന്തോഷം.
വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കേസരി എന്നു പേരായ ഒരാളാണ് താന്‍ നടത്തിക്കൊണ്ടിരുന്ന സ്ഥാപനത്തിലെത്തി മുഖത്തേക്ക് ആസിഡ് ഒഴിച്ചതെന്ന് ബിന്ദ പറഞ്ഞു. കണ്ണിനും മുഖത്തിനും ഗുരുതരമായി പൊള്ളലേറ്റതോടെയാണ് വിദഗ്ധ ചികിത്സക്കായി തീരുമാനിച്ചത്.
Post Your Comments