Latest NewsNewsInternational

മനുഷ്യരൂപത്തില്‍ നിന്ന് ഡ്രാഗണായി മാറാൻ ഈ യുവതി മുടക്കിയത് ലക്ഷങ്ങൾ

മനുഷ്യ രൂപത്തില്‍ നിന്ന് മറ്റൊരു വൈകൃത രൂപത്തിലേക്ക് മാറാന്‍ യുവാവ് ചിലവഴിച്ചത് ലക്ഷങ്ങൾ. ടെക്‌സസ് സ്വദേശിയായ ഇവാ ടിയാമെറ്റ് മെഡൂസ എന്ന ട്രാൻസ്‌ജെൻഡർ യുവതിയാണ് അത്തരമൊരു മേക്ക് ഓവർ നടത്തിയത്. ഡ്രാഗണ്‍ രൂപത്തിനായി നാക്ക് രണ്ടായി കീറി, മൂക്ക് പതിപ്പിച്ചു, കണ്ണുകള്‍ക്കു ചുറ്റും മുഖത്തിന്റെ പലയിടത്തായി കറുത്ത നിറത്തിലുള്ള ടാറ്റൂ ചെയ്തു, നെറ്റിയില്‍ എട്ടോളം മുഴകളുണ്ടാക്കി, പല്ലുകള്‍ പറിച്ചു, ചെവികള്‍ മുറിച്ചുകളഞ്ഞു. ഇതിനായി 39 ലക്ഷത്തോളം രൂപയാണ് അവര്‍ പൊടിച്ചത്.

Read Also: ഇന്ത്യയിലാദ്യമായി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗരേഖ

ഡ്രാഗൺ ലേഡി എന്നാണ് ഇവർ സ്വയം വിശേഷിപ്പിക്കുന്നത്. ജന്മനാ ആണ്‍കുട്ടിയായിരുന്ന ഇവാ തനിക്ക് എച്ച്‌ഐവിയാണെന്ന് തിരിച്ചറിഞ്ഞതോടെ ആകെ തകരുകയായിരുന്നു. അങ്ങനെ ട്രാൻസ്‌ജെൻഡർ ആകാനും മനുഷ്യരൂപം വെടിയാനും തീരുമാനിച്ചു. അമേരിക്കയിലെ ഒരു പ്രമുഖ ബാങ്കിന്റെ വൈസ് പ്രസിഡന്റായിരുന്നു അവര്‍. തന്റെ രൂപമാറ്റം ഇപ്പോഴും പൂര്‍ണമായിട്ടില്ലന്നാണ് ഇവ പറയുന്നത്. ഇതിനായി 26 ലക്ഷം രൂപ കൂടി ചിലവഴിച്ച് വീണ്ടും രൂപമാറ്റം ശ്രമത്തിലാണ് ഇവർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button