KeralaLatest NewsNews

ഹർത്താൽ; ശബരിമല തീർത്ഥാടകരെ ഒഴിവാക്കി

തിരുവനന്തപുരം: നാളത്തെ ഹർത്താലിൽ നിന്ന് ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കിനെ ഒഴിവാക്കിയതായി സംയുക്ത സമിതി അറിയിച്ചു. ശബരിമല തീര്‍ഥാടകര്‍ക്കും അവര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കില്ല. ജനാധിപത്യത്തെയും ഭരണഘടനയെയും ഇല്ലാതാക്കുന്ന പൗരത്വ ബില്ലിനും എന്‍ആര്‍സിക്കും എതിരേ ജനാധിപത്യപരമായും സമാധാനപരവുമായും നടക്കുന്ന ഹര്‍ത്താല്‍ പൂര്‍ണമായും വിജയിപ്പിക്കാന്‍ കേരളീയ സമൂഹം മുന്നോട്ടുവരണമെന്നും തൊഴില്‍, യാത്ര എന്നിവ ഒഴിവാക്കിയും വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടും പഠിപ്പ് മുടക്കിയും ജനങ്ങള്‍ ഹര്‍ത്താലിനോട് സഹകരിക്കണമെന്നും സംയുക്ത സമിതി അഭ്യര്‍ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button