ന്യൂഡല്‍ഹി: പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക പിന്തുണയുമായി മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ഏറെ കാത്തിരുന്ന വിപ്ലവമാണെന്നും നമ്മുടെ സഹോദരിമാര്‍ ഇതിനെ അതിജീവിക്കുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു. ജാമിയ സര്‍വകലാശാലയിലുമെല്ലാം കലാപം പൊട്ടിപ്പുറപ്പെതോടെയാണ് കട്ജു പ്രതികരണവുമായി ഇറങ്ങിയത്.
പൗരത്വ ബില്ലിനെതിരെ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്. ഡൈല്‍ഹി ജാമിഅയിലും അലിഗഡ് സര്‍വകലാശാലയിലും വീണ്ടും പ്രതിഷേധം ആരംഭിച്ചു. അലിഗഡ് സര്‍വകലാശാലയില്‍ നിന്ന് മുഴുവന്‍ വിദ്യാര്‍ഥികളെയും ഒഴിപ്പിക്കുമെന്ന് യുപി പൊലീസ് മോധാവി അറിയിച്ചു.
ജാമിയ മിലിയ സര്‍വകലാശാലയിലെ പോലീസ് അതിക്രമത്തിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് പ്രതിഷേധം അണപൊട്ടിയത്. അലിഗഢ് മുസ്ലീം സര്‍വകലാശാല, ബനാറസ് ഹിന്ദു സര്‍വകലാശാല, ഹൈദരാബാദ് മൗലാന ആസാദ് ഉര്‍ദു സര്‍വകലാശാല, ജെഎന്‍യു, ജാദവ്പുര്‍ സര്‍വകലാശാല, ബോംബെ ഐഐടി തുടങ്ങിയ കലാലയങ്ങളില്‍ ഞായറാഴ്ച രാത്രി വൈകിയും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി.
അതിനിടെ ഡെല്‍ഹിയിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള വിദ്യാര്‍ഥികള്‍ രംഗത്തെത്തി. മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ മൗലാന ആസാദ് നാഷനല്‍ ഉറുദു സര്‍വകലാശാല, ലക്നൗ നഡ്വയിലെ കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ ക്ലാസുകളും പരീക്ഷകളും ബഹിഷ്‌കരിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലും കനത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്. നിയമഭേദഗതിയെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കുന്നുവെന്ന് സംയുക്ത പ്രക്ഷോഭത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് അര്‍ധരാത്രി രാജ്ഭവനിലേക്കു മാര്‍ച്ച് നടന്നു.
Post Your Comments