തലശ്ശേരി: പൗരത്വബില്ലിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ അക്രമം നടത്തിയ പൊലിസ് നടപടിക്കെതിരെ ട്രെയിന്‍ തടഞ്ഞു പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ തലശേരി റെയില്‍വേ പൊലിസ് കേസെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തലശേരി റെയില്‍വെ സ്റ്റേഷനിലെത്തിയ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസാണ് ഒരു സംഘം പ്രവര്‍ത്തകര്‍ തടഞ്ഞത്. പൗരത്വ ബില്ലിനെതിരെ രാജ്യത്തിന്റെ വിവിധ സര്‍വകലാശാലകളില്‍ നടന്ന പ്രതിഷേധത്തിന് പിന്തുണ നൽകിയാണ് തലശേരി റെയില്‍വേ സ്റ്റേഷനിലാണ് അര്‍ധരാത്രി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞത്.
മംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടയില്‍ എത്തിയ തീവണ്ടി 1.06 മുതല്‍ 1.11 വരെയാണ് രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ തടഞ്ഞിട്ടത്. സമരം കാരണം അഞ്ചു മിനിറ്റ് വെസ്റ്റ്കോസ്റ്റ് തലശ്ശേരിയില്‍ നിര്‍ത്തിയിട്ടു. തീവണ്ടി തടഞ്ഞ സംഭവത്തില്‍ തിരിച്ചറിഞ്ഞ അഞ്ചുപേരെ കൂടാതെ കണ്ടാലറിയാവുന്ന 35 പേര്‍ക്കെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എം ഷാജര്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി പി ഷാജിര്‍, മുഹമ്മദ് അഫ്സല്‍, സി എന്‍ ജിഥുന്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.പി.എമ്മും സുപ്രീം കോടതിയിലേക്ക്
ഇതിനിടെ ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ പൊലീസ് നടപടികളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്, എസ്‌എസ്‌എഫ്, എസ്‌വൈഎസ്, എംഎസ്‌എഫ്, യൂത്ത് ലീഗ് പ്രവര്‍ത്തകരും പാതിരാത്രിയില്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലും പ്രകടനം നടത്തിയിരുന്നു. ഇന്നലെ രാത്രയിലും പുലര്‍ച്ചെയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രെയിന്‍ തടയലും പ്രതിഷേധ സംഗമവും ഉള്‍പ്പെടെ നടന്നു.
സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്റെ മകന്‍ അബ്ദുള്ള അസം മത്സരിച്ച തെരഞ്ഞെടുപ്പ് അസാധുവാക്കി കോടതി
എസ്‌എഫ്‌ഐ, കെഎസ്‌യു, എംഎസ്‌എഫ് തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളും ഡിവൈഎഫ്‌ഐ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തെരുവിലിറങ്ങി. തലസ്ഥാനത്ത് പ്രതിഷേധത്തിന് നേരെ പോലീസ് നടപടിയുണ്ടായി. തിരുവനന്തപുരത്ത് രാജ് ഭവനിലേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പൊലീസിന് നേരെ കല്ലേറുണ്ടായി. തുടര്‍ന്ന് സമരക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
Post Your Comments