Latest NewsNewsIndia

2019 ലെ ലോക സുന്ദരി ഇനി ജമൈക്കയുടെ ടോണി ആന്‍ സിങ്ങ്

ന്യൂഡല്‍ഹി: 2019 ലെ ലോക സുന്ദരിപ്പട്ടം ഇനി ജമൈക്കന്‍ റാണി ടോണി ആന്‍ സിങ്ങിന്. രണ്ടാം സ്ഥാനം ഫ്രാന്‍സില്‍ നിന്നുള്ള സുന്ദരി ഒഫീലി മെസ്സിനോയ്ക്കും മൂന്നാസ്ഥാനം ഇന്ത്യന്‍ സുന്ദരി സുമന്‍ റാവുവും കരസ്ഥമാക്കി. നാലാം തവണയാണ് ജമൈക്കക്കാരി ലോക സുന്ദരിപ്പട്ടം കരസ്ഥമാക്കുന്നത്. 120 പേര്‍ പങ്കെടുത്ത മത്സരത്തില്‍ അവസാന റൗണ്ടില്‍ അഞ്ച് പേരാണ് ഇടം നേടിയത്. 2018 ലെ ലോകസുന്ദരി വനേസ പോണ്‍സെയാണ് ടോണി സിങിന് കീരീടം സമ്മാനിച്ചത്.

23 കാരി ടോണി സിങ് മനശ്ശാസ്ത്ര, വുമണ്‍സ്റ്റഡീസ് ബുരുദദാരിയാണ്. രാജസ്ഥാന്‍ സ്വദേശി സുമന്‍ റാവു ജൂണിലെ മിസ്സ് ഇന്ത്യാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് ലോകസുന്ദരിപ്പട്ടത്തിനെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button