മുംബൈ: ബോളിവുഡ് നടന് സല്മാന് ഖാന്റെ വീട്ടില്‍ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന് ഇമെയില്‍ സന്ദേശമയച്ചതിനു പിന്നില്‍ പതിനാറുകാരനാണെന്ന് പൊലീസ് കണ്ടെത്തി. ഈ സന്ദേശം ലഭിച്ചയുടന്‍ അടുത്ത രണ്ടുമണിക്കൂറിനുള്ളില്‍ സല്മാന് ഖാന്റെ ബാന്ദ്രയിലെ ?ാലക്സി അപ്പാര്‍ട്മെന്റില്‍ ബോംബ് പൊട്ടിത്തെറിയുണ്ടാകുംമെന്നായിരുന്നു ഇ-മെയില്‍ സന്ദേശത്തിന്റെ ഉള്ളടക്കം.
നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ തടയൂ’, എന്നായിരുന്നു യുവാവ് പൊലീസ് സ്റ്റേഷനിലേക്കയച്ച സന്ദേശം. സംഭവത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ യുവാവിനെ മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ നാലിനാണ് യുവാവ് ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് വ്യാജ സന്ദേശമയച്ചത്. ഗാസിയാബാദിലെ പ്രതിയുടെ വീട്ടിലെത്തുകയും വീട്ടുകാരോട് കേസിനെക്കുറിച്ച് പൊലീസ് വിശദീകരിക്കുകയും ചെയ്തു. ശേഷം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജുവനയില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി വിട്ടയച്ചു.
പൊലീസെത്തിയ സമയത്ത് സല്മാന് ഖാന് വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പിതാവ് സലിം ഖാനെയും മാതാവ് സല്‍മ ഖാനെയും സഹോദരി അര്‍പ്പിതയെയും വീട്ടില്‍നിന്ന് പുറത്തിറക്കിയതിന് ശേഷം പൊലീസും ബോംബ് സ്ക്വാഡും സംയുക്തമായി ചേര്‍ന്ന് വീട് പരിശോധിക്കുകയായിരുന്നു. നാല് മണിക്കൂറോളം വീടും പരിസരവും പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. തുടര്‍ന്ന് താരത്തിന്റെ കുടുംബത്തെ തിരിച്ച് വീട്ടിലെത്തിച്ചതായും പൊലീസ് പറഞ്ഞു.
Post Your Comments