എരുമേലി: കാനനപാതയിലെ സമയ നിയന്ത്രണത്തിന് പിന്നില്‍ കാനനപാത അടയ്ക്കാനുള്ള വനംവകുപ്പിന്റെ ശ്രമമാണെന്ന് ആരോപണം ഉയരുന്നു. മലിനീകരണം, വന്യജീവികളുടെ സഞ്ചാരം, എന്നിവ ചൂണ്ടിക്കാട്ടിയാണ് കാനന പാതയില്‍ക്കൂടിയുള്ള യാത്രയ്ക്ക് വനംവകുപ്പ് കര്‍ശന നിയന്ത്രണവുമായെത്തിയത്. കോയിക്കക്കാവ്, കാളകെട്ടി, മുക്കുഴി എന്നിവടങ്ങളില്‍ അയ്യപ്പഭക്തരെ തടയാനാണ് ഇടുക്കി ഡിഎഫ്‌ഒയുടെ നിർദേശം.
Read also: പതിനെട്ടാംപടി കയറാൻ സന്നിധാനത്ത് വൻ തിരക്ക്; ക്യൂ 12 മണിക്കൂർ വരെ
ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് അയ്യപ്പഭക്തര്‍ കാനനയാത്ര നടത്തുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ടു വര്‍ഷമായി അയ്യപ്പഭക്തരെ പേടിപ്പിച്ച് കാനന യാത്രയില്‍ നിന്ന് വനം വകുപ്പ് പിന്തിരിപ്പിക്കുകയാണ്. വനംവകുപ്പിന്റെ ഈ നടപടി തുടര്‍ന്നാല്‍ വരുംകാലങ്ങളില്‍ അയ്യപ്പ ഭക്തരുടെ തിരക്ക് കുറയും. ഇതിലൂടെ കാനന പാത പൂര്‍ണ്ണമായും അടയ്ക്കാനാണ് ലക്ഷ്യമെന്നാണ് സൂചന.
Post Your Comments