ശബരിമല: പതിനെട്ടാംപടി കയറാൻ സന്നിധാനത്ത് വൻ തിരക്ക്. ഭക്ഷണമില്ലാതെ, പ്രാഥമിക ആവശ്യത്തിനു പോലും സൗകര്യം കിട്ടാതെ 12 മണിക്കൂർ വരെയാണ് ആളുകൾ ക്യൂ നിൽക്കുന്നത്. പൊലീസ് ശേഖരിക്കുന്നുണ്ട്. മണിക്കൂറിൽ 2750 പേർ വരെ കയറിയാലും പ്രശ്നമില്ല. എന്നാൽ 3000 കടന്നാൽ ജാഗ്രത പാലിക്കണമെന്നാണ് പൊലീസ് സ്പെഷൽ ഓഫിസർ ഡോ എ.ശ്രീനിവാസ് പുതിയ പൊലീസ് സംഘത്തിന് നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി മണിക്കൂറിൽ 3000 ലോറെ തീർഥാടകരാണ് മലകയറുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ പോലീസ് കനത്ത ജാഗ്രതയാണ് പുലർത്തുന്നത്.
മിനിറ്റിൽ 60 മുതൽ 80 വരെ ഭക്തർ പതിനെട്ടാംപടി കയറണം. അല്ലെങ്കിൽ ക്യു നീളും. വഴിയിൽ തടഞ്ഞു നിർത്തുന്നവർക്ക് കുടിക്കാൻ ചുക്കുവെള്ളം കൊടുക്കുന്നുണ്ട്. വെർച്വൽ ക്യു പാസുള്ളവരെ മരക്കൂട്ടത്തിൽനിന്നു ചന്ദ്രാനന്ദൻ റോഡ് വഴി കടത്തി വിടുന്നുണ്ട്. എന്നാൽ മറ്റുള്ളവരും ഇതുവഴി പോകാൻ തിക്കും തിരക്കും കൂട്ടുന്നു. ക്യുവിനു പുറത്തു കൂടി തിങ്ങി നിറഞ്ഞു നീങ്ങുന്ന അയ്യപ്പന്മാർ ശരംകുത്തിയിൽവന്നാണ് തിരക്ക് കൂട്ടുന്നത്. എന്നാലും എല്ലാവരെയും ക്യുവിനുള്ളിൽ കയറ്റിയാണ് കടത്തിവിടുന്നത്.
Post Your Comments