ചെന്നൈ: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് ആണ് ഇന്ത്യയുടെ സമ്പാദ്യം. അർധസെഞ്ചുറി നേടി തിളങ്ങിയ ശ്രേയസ് അയ്യർ, ഋഷഭ് പന്ത് എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.ഇരുവരും 114 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കെ.എൽ.രാഹുൽ(6), വിരാട് കോലി(4), രോഹിത് ശർമ(36), ശ്രേയസ് അയ്യർ ( 70), ഋഷഭ് പന്ത് (71), കേദാർ ജാദവും (40), രവീന്ദ്ര ജഡേജ (21 ), ശിവം ദുബെ(9) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്കു നഷ്ടമായത്.
Read also: വിരാടിനെ ശല്യപ്പെടുത്തരുതെന്ന് എത്രയോ തവണ പറഞ്ഞതാണ്; വിൻഡീസിനോട് അമിതാഭ് ബച്ചൻ
കേദര്‍ ജാദവിന്റെ ഇന്നിങ്‌സാണ് ഇന്ത്യയുടെ സ്‌കോര്‍ 250 കടത്തിയത്. ജാദവ് 35 പന്തില്‍ 40 റണ്‍സ് നേടി. രവീന്ദ്ര ജഡേജ 21 റണ്‍സുമായി റണ്‍ഔട്ടായി. വെസ്റ്റിൻഡീസിനായി ഷെല്‍ഡൻ കോട്രൽ, അൽസാരി ജോസഫ്, കീമോ പോൾ എന്നിവർ രണ്ടു വിക്കറ്റ് വീതവും പൊള്ളാർഡ് ഒരു വിക്കറ്റും വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 21 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലെത്തിയപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. 15 പന്തില്‍ ആറു റണ്‍സുമായി കെ.എല്‍ രാഹുലാണ് പുറത്തായത്.
Post Your Comments