ന്യൂഡല്‍ഹി : ഇന്ത്യയുടെ സാമ്പത്തിക രംഗം മെച്ചെപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നു . പുതിയ കര്‍മപദ്ധതികള്‍ക്ക് രൂപം കൊടുക്കാന്‍ ഉന്നതതല യോഗം. ഈ മാസം 21 നാണ് യോഗം. ജിഎസ്ടി നിരക്കുകള്‍ കൂടിയേക്കുമെന്ന സൂചനകള്‍ക്കിടെ നിര്‍ണ്ണായക കൗണ്‍സില്‍ യോഗം ബുധനാഴ്ച ചേരും. ധനമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലിയിരുത്താറായിരുന്നു പതിവെങ്കില്‍ ഇതാദ്യമായാണ് സാമ്പത്തിക മേഖലയിലെ പ്രധാനമന്ത്രിയുടെ ഇടപെടല്‍.
പല ഘട്ടങ്ങളായി ധനമന്ത്രാലയം പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകള്‍ പ്രധാനമന്ത്രി വിലയിരുത്തും. തൊഴിലില്ലായ്മ, ഉയരുന്ന നാണയ പെരുപ്പം, വിലക്കയറ്റം തുടങ്ങിയ കാര്യങ്ങളും യോഗത്തിന്റെ പരിഗണനയ്ക്ക് വരും. 21ന് നടക്കുന്ന ഉന്നതല യോഗത്തില്‍ ധനമന്ത്രിയെ കൂടാതെ മറ്റ് വകുപ്പ് മന്ത്രിമാരും പങ്കെടുക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതിന് മുന്നോടിയായി വരുന്ന ബുധനാഴ്ച ജിഎസ്ടി കൗണ്‍സില്‍ യോഗവും ചേരും. ജിഎസ്ടി നിരക്കുകള്‍ കൂടിയേക്കുമെന്നും ചില സാധനസാമഗ്രികള്‍ക്ക് കൂടുതല്‍ സെസ് ഏര്‍പ്പെടുത്തിയേക്കുമെന്നുമുള്ള സൂചനകള്‍ക്കിടെയാണ് യോഗം ചേരുന്നത്.
അതേസമയം, പൊതു ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ നാളെ തുടങ്ങും. ഫെബ്രുവരി ഒന്നിനാണ് പൊതു ബജറ്റ്
Post Your Comments