
ന്യൂഡല്‍ഹി: കഴിഞ്ഞു പോയ വര്‍ഷം ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ സംബന്ധിച്ചിടത്തോളം വളരെ മികച്ചതായിരുന്നെന്ന് റിപ്പോട്ടുകള്‍. വൻകിട സാമ്പത്തിക ശക്തികളെ മറികടന്ന 2019ല്‍ റഷ്യയെ മറികടന്ന് ലോകത്തിലെ അഞ്ചാം സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് വിദഗ്‌ദര്‍ ചൂണ്ടിക്കാട്ടുന്നു.ആഗോളതലത്തില്‍ തന്നെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ വര്‍ഷം 3.20 ശതമാനമായിരുന്നു.
എന്നാല്‍ 2019ല്‍ അത് 2.8 ശതമാനമായി കുറയുമെന്ന് ജപ്പാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ഏജന്‍സിയായ നൊമുറ ഫോള്‍ഡിംഗ് വ്യക്തമാക്കുന്നു. അമേരിക്കയെയും ചൈനയെയുമാണ് ഇത് കാര്യമായി ബാധിച്ചത്. എന്നാൽ 2019 ലെ ഇലക്ഷൻ പ്രധാനമന്ത്രി മറികടന്നാൽ ഇന്ത്യയെ പിടിച്ചു കെട്ടാൻ പറ്റില്ലെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് അടുത്ത സ്ഥിതിയ്‌ക്ക് കര്‍ഷകരെ പ്രീതിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
നികുതി ഒഴിവാക്കി കൊണ്ടുള്ള നടപടികള്‍ കൂടാതെ വിളകള്‍ക്ക് പ്രതിഫലം നേരിട്ട് കര്‍ഷകരുടെ കൈയില്‍ എത്തിക്കുന്നതിനുള്ള വഴികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് അറിയുന്നത്. റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി ചുമതലയേറ്റ ശക്തികാന്ത ദാസിന്റെ സാമ്പത്തിക നയങ്ങളിലെ മൃദു സമീപനവും മുതല്‍കൂട്ടായേക്കും.
Post Your Comments