തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ എതിര്‍ത്ത് സിപിഎം. ഈ മാസം പത്തൊൻപതിന് ഇടതു സംഘടനകൾ രാജ്യവ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കുന്നുണ്ട്. നാളെ കേരളത്തിൽ ഭരണ–പ്രതിപക്ഷ അംഗങ്ങൾ ചേർന്ന് പ്രക്ഷോഭം നടത്തും. നിയമ ഭേദഗതിക്കെതിരെ ഇത്തരം ജനകീയ ഐക്യം വളർന്നു വരുന്ന സാഹചര്യത്തിൽ ചില സംഘടനകൾ പ്രത്യേകമായി ഹർത്താൽ നടത്തുന്നതു ജനകീയ മുന്നേറ്റങ്ങളെ ഇല്ലാതാക്കുമെന്നും അതുകൊണ്ട് തന്നെ ഹർത്താലിൽ നിന്ന് പിന്മാറണമെന്നും സിപിഎം അറിയിച്ചു. ഒറ്റപ്പെട്ട നീക്കങ്ങളില്‍ നിന്നു പിന്തിരിയണമെന്നും മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബിജെപിയുടെ കെണിയില്‍ പെടുന്നതിനു തുല്യമാണിതെന്നും സിപിഎം വ്യക്തമാക്കി.
Post Your Comments