ദുബായ്• ഏഴുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 36 കാരനായ പ്രവാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ ദുബായ് പ്രാഥമിക കോടതി ഞായറാഴ്ച വാദം കേട്ടു.
പീഡന ആരോപണം പ്രതിയായ സുഡാനി കൊല്ലപ്പണിക്കാരന് കോടതിയിൽ നിഷേധിച്ചു.
പബ്ലിക് പ്രോസിക്യൂഷൻ രേഖകൾ പ്രകാരം നവംബർ ഒന്നിനാണ് സംഭവം അൽ മുരഖാബത്ത് പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
സംഭവ ദിവസം താൻ കുടുംബത്തോടൊപ്പം അൽ മംസാർ പാർക്കിലേക്ക് പോയതായി പെൺകുട്ടിയുടെ പിതാവ്, സുഡാനീസ് പറഞ്ഞു.
“ചില ബന്ധുക്കളെ കാണാൻ ഞാൻ അവിടെ പോയി. കുടുംബത്തോടൊപ്പം ഇരിക്കുമ്പോള്‍ എന്റെ മകള്‍ ഞങ്ങളുടെ കൂട്ടത്തിലില്ലെന്ന് പെട്ടെന്നു ശ്രദ്ധയിൽപ്പെട്ടു. തുടര്‍ന്ന് ഞാൻ അവളെ അന്വേഷിച്ചു, പക്ഷേ വെറുതെയായി.”
അരമണിക്കൂറിനു ശേഷം പ്രതി പെൺകുട്ടിയെയുമായി വന്നു. “എന്റെ ഭാര്യ ഞങ്ങളുടെ മകളെ മാറ്റി നിർത്തി അവൾ എവിടെയാണെന്ന് ചോദിച്ചു,” പിതാവ് പറഞ്ഞു.
കാറിനുള്ളിൽ കൊണ്ടുപോയി ഉപദ്രവിച്ചതായി പെണ്‍കുട്ടി മാതാവിനോട് വെളിപ്പെടുത്തി.
‘പ്രതി പെണ്‍കുട്ടിയുടെ പാവാട ഉയർത്തി അവളെ സ്പർശിച്ചു. ഞാൻ അയാളുടെ അടുത്ത് ചെന്ന് അയാളെ ചോദ്യം ചെയ്തു, അയാൾ കുറ്റസമ്മതം നടത്തി. ഞാൻ ഉടൻ തന്നെ പോലീസിനെ വിളിച്ചു,” പിതാവ് പ്രോസിക്യൂഷൻ അന്വേഷകനോട് പറഞ്ഞു.
താമസിയാതെ പ്രതിയെ പിടികൂടി.
പോലീസ് ചോദ്യം ചെയ്യലിലും പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണത്തിലും ഇയാൾ കുറ്റം സമ്മതിച്ചു.
വിചാരണ ഡിസംബർ 29 ലേക്ക് മാറ്റി.
Post Your Comments