ന്യൂഡൽഹി : റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പുപറയാന്‍ താന്‍ രാഹുല്‍ സവര്‍ക്കറല്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ ശിവസേനക്കെതിരെ തിരിച്ചു വിട്ട് ബിജെപി . വിഡി സവര്‍ക്കര്‍ ഭീരുവാണെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയെ ശിവസേന പിന്തുണയ്ക്കുന്നതും പ്രതിരോധിക്കുന്നതും കാണാന്‍ കാത്തിരിക്കുകയാണെന്ന് ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ പറഞ്ഞു. ശിവസേന ദീര്‍ഘകാലമായി സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
നേരത്തെ സവര്‍ക്കറെ രാജ്യദ്രോഹി എന്ന് ആക്കുന്നവരെ ചാട്ടവാര്‍ കൊണ്ട് അടിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതും കൂടി സൂചിപ്പിച്ചാണ് ബിജെപി ശിവസേനയെ ട്രോളിയിരിക്കുന്നത്. എന്നാല്‍ രാഹുലിന്റെ പ്രസ്താവനയില്‍ ഇതുവരെ ശിവസേന പ്രതികരിച്ചിട്ടില്ല.റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ രൂക്ഷമായിട്ടാണ് രാഹുല്‍ പ്രതികരിച്ചത്. താന്‍ മാപ്പുപറയില്ലെന്നും, ഈ രാജ്യത്തെ നശിപ്പിക്കുന്നത് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് അമിത് ഷായും ചേര്‍ന്നാണെന്നും രാഹുല്‍ പറഞ്ഞു.
തന്റെ പേര് രാഹുല്‍ ഗാന്ധി എന്നാണെന്നും അല്ലാതെ രാഹുല്‍ സവര്‍ക്കര്‍ എന്നല്ലെന്നുംരാഹുൽ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനെതിരെ നിരവധിയാളുകളാണ് രംഗത്തെത്തിയത്. വീര സവര്‍ക്കര്‍ രാജ്യസ്‌നേഹിയാണെന്നും, എന്നാല്‍ ഗാന്ധി എന്ന് പേരിനൊപ്പം ചേര്‍ത്തത് കൊണ്ട് ആരും ഗാന്ധിയും രാജ്യസ്‌നേഹിയുമാവില്ലെന്നും കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.യഥാര്‍ത്ഥ ഇന്ത്യന്‍ രക്തമുണ്ടെങ്കില്‍ മാത്രമേ അവര്‍ രാജ്യസ്‌നേഹിയാകൂ.
ഒരുപാട് പേര്‍ ഈ രാജ്യത്തെ കൊള്ളയടിച്ചിട്ടുണ്ട്. അത് അംഗീകരിക്കാനാവാത്തതാണെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. രാഹുല്‍, സോണിയ, പ്രിയങ്ക എന്നിവരുടെ ചിത്രം ഷെയ്ത് ഈ മൂന്ന് പേര്‍ ആരാണെന്നും, ഇവര്‍ ഇന്ത്യയിലെ പൗരന്‍മാരാണോ എന്നും ഗിരിരാജ് സിംഗ് ചോദിച്ചു.
Post Your Comments