ജാര്‍ഖണ്ഡ്: രാമക്ഷേത്ര നിര്‍മാണത്തിനായി ജാര്‍ഖണ്ഡിലെ ഓരോ വീട്ടില്‍ നിന്നും ഒരു ഇഷ്ടികയും 11 രൂപയും സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ ഉടന്‍ തന്നെ ക്ഷേത്രം നിര്‍മ്മിക്കുവെന്നും സമൂഹം നല്‍കുന്ന സംഭാവനകളിലൂടെയാണ് ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുകയെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് നവംബര്‍ 9നാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. പള്ളി നിര്‍മ്മാണത്തിനായി അഞ്ചേക്കര്‍ ഭൂമി വിട്ടുനല്‍കാനും ഉത്തരവായി. ക്ഷേത്രത്തില്‍ ദളിതരെന്നോ സ്ത്രീകളെന്നോ യുവാക്കളെന്നോ തുടങ്ങി യാതൊരു തരത്തിലുള്ള വിവേചനങ്ങളും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹം നല്‍കുന്ന സംഭാവനകളിലൂടെയാണ് രാമരാജ്യം നിര്‍മിക്കേണ്ടതെന്നും സമൂഹത്തിന്റെ എല്ലാ കോണിലും വികസനം എത്തുമ്പോഴാണ് അതിനെ രാമരാജ്യം എന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments