Latest NewsNewsIndia

18 കാരിയെ അമ്മാവന്‍ ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി

അലഹബാദ്•ഉത്തര്‍പ്രദേശില്‍ ഉന്നാവോകള്‍ ആവര്‍ത്തിക്കുന്നു. ഏറ്റവും ഒടുവില്‍ 18 വയസുകാരിയെ അമ്മാവന്‍ ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി. ഫത്തേപൂർ ജില്ലയിലെ ഉബിപൂർ ഗ്രാമത്തിൽ ശനിയാഴ്ചയാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ അമ്മാവന്‍ തീകൊളുത്തുകയായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടിൽ തനിച്ചായിരിക്കെ, 22 കാരനായ അമ്മാവൻ വന്ന് ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടി മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ അമ്മാവൻ പെണ്‍കുട്ടിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു.

പരിക്കേറ്റ പെൺകുട്ടിയെ കാൺപൂരിലെ ഹാലറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്.

പെൺകുട്ടിയുടെ ഒളിവില്‍ പോയ അമ്മാവനെ പിടികൂടാൻ 3 ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും ഇയാളെ കണ്ടെത്താന്‍ പോലീസ് സംഘങ്ങള്‍ നിരവധി സ്ഥലങ്ങളിൽ പരിശോധന നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button