KeralaLatest NewsNews

എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ കുസൃതി; സഹപാഠിയുടെ തുടയില്‍ പെന്‍സില്‍ തുളച്ചുകയറി

തമാശയ്ക്ക് കാണിച്ച കുസൃതി വിനയായി. എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് സഹപാഠിയോട് കുസൃതി കാണിച്ചത്. ഇടുക്കി ജില്ലയിലെ സ്‌കൂളിലാണ് സംഭവം. അധ്യാപിക ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം പറയാന്‍ ഒരു വിദ്യാര്‍ഥി എഴുന്നേറ്റു. ആ സമയത്ത് അടുത്തിരുന്ന കൂട്ടുകാരന്‍ പെന്‍സില്‍ കൂര്‍ത്ത ഭാഗം മുകളിലാക്കി ബെഞ്ചിന് മുകളില്‍ കുത്തിപ്പിടിച്ചു. ഉത്തരം പറഞ്ഞശേഷം ഇതറിയാതെ ബെഞ്ചില്‍ ഇരുന്ന കുട്ടിയുടെ തുടയില്‍ പെന്‍സില്‍ തുളച്ചുകയറി. ഉടന്‍ തന്നെ വിദ്യാര്‍ത്ഥിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. എന്നാല്‍ പരിശോധിച്ച ഡോക്ടര്‍ക്ക് പെന്‍സില്‍ പുറത്തെടുക്കാനായില്ല. ഉടനെ കുട്ടിയെ മൂലമറ്റം ഫയര്‍ഫോഴ്സിന്റെ ആംബുലന്‍സില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും കുത്തിക്കയറിയ പെന്‍സില്‍ പുറത്തെടുത്ത് കുട്ടിക്ക് ചികിത്സ നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button