തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ വിമർശനവുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. ഭരണഘടനയോടുള്ള കനത്ത വെല്ലുവിളിയാണിതെന്നും ഇന്ത്യയെ പറ്റി ഒരു ചുക്കും അറിയാത്തവരാണ് നിയമം ഉണ്ടാക്കിയതെന്നും അദ്ദേഹം പറയുകയുണ്ടായി. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം ഒറ്റക്കെട്ടായി നില്ക്കുന്നതില് അഭിമാനമുണ്ടെന്നുംസ്പീക്കർ കൂട്ടിച്ചേർത്തു.
ബില്ലിനെതിരെ യോജിച്ച് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കും. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ സംയുക്ത ധര്‍ണ നടത്താനാണ് തീരുമാനം.
Post Your Comments