ന്യൂഡല്‍ഹി: സന്നിധാനത്ത് പ്രതിദിനം എത്തുന്ന തീര്‍ഥാടകരുടെ എണ്ണം 36000 ല്‍ നിന്നും ഇരട്ടിയാക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം തള്ളി സുപ്രീംകോടതി.
ശബരിമല തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ദേവസ്വംബോര്‍ഡിന്റെ നിര്‍ദേശത്തോട് സുപ്രീംകോടതി എംപവേര്‍ഡ് കമ്മറ്റി വിയോജിപ്പ് പ്രകടിപ്പിച്ചു. . . മാസ്റ്റര്‍ പ്ലാന്‍ പുതുക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ സുപ്രീംകോടതിയ്ക്ക് കൈമാറും.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ പ്രകാരം പ്രതിദിനം സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണം 36000 ആയി നിജപ്പെടുത്തിയിരുന്നു. എന്നാല്‍ മാസ്റ്റര്‍ പ്ലാന്‍ പുതുക്കി പ്രതിദിനം ശബരിമലയില്‍ എത്തുന്ന ഭക്തരുടെ എണ്ണം ഇരട്ടി ആക്കാന്‍ ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നതായി ഡിസംബര്‍ നാലിന് ഡല്‍ഹിയില്‍ ചേര്‍ന്ന എംപവേര്‍ഡ് കമ്മിറ്റി യോഗത്തില്‍ പരാതി ഉയര്‍ന്നിരുന്നു.
എംപവേര്‍ഡ് കമ്മിറ്റി യോഗത്തില്‍ മാസ്റ്റര്‍ പ്ലാന്‍ പുതുക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച പ്രൊഫസര്‍ ശോഭീന്ദ്രന്റെ അഭിഭാഷക ശബരിമലയില്‍ ഒരു ദിവസം 360000 പേരെ മാത്രമേ പ്രവേശിപ്പിക്കാവു എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വൈകിട്ട് സന്നിധാനത്ത് എത്തുന്ന ഭക്തര്‍ക്ക് നെയ്യഭിഷേകം നടത്താന്‍ സന്നിധാനത്ത് തങ്ങേണ്ടി വരും എന്നും അതിനാല്‍ ഭക്തരുടെ എണ്ണം നിയന്ത്രിക്കാന്‍ കഴിയില്ല എന്നും ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ ആവശ്യം ആണ് എംപവേര്‍ഡ് കമ്മിറ്റി തള്ളിയത്.
Post Your Comments