ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ രാഹുൽ സവർക്കർ പ്രയോഗം ബിജെപിയെ വല്ലാതെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ ശിവസേനയും രംഗത്തെത്തിയിരുന്നു. സവർക്കറെ അപമാനിക്കരുതെന്ന് ശിവസേന വക്താവ് സഞ്ജയ് റൗത് നേരത്തെ രംഗത്തെത്തിയിരുന്നു. കോൺഗ്രസ്സിന്റെ മുസ്ളീം പ്രീണനം കൊണ്ട് തന്നെ ചേരുന്ന പേര് രാഹുൽ ഗാന്ധിയെക്കാൾ രാഹുൽ ജിന്ന എന്നാണെന്നു ബിജെപി തിരിച്ചടിച്ചു മുസ്ലീം പ്രീതിപ്പെടുത്തൽ രാഷ്ട്രീയം അദ്ദേഹത്തെ പാകിസ്ഥാൻ സ്ഥാപകന്റെ നിലയിൽ എത്തിച്ചിരിക്കുന്നു എന്നും ബിജെപി കുറ്റപ്പെടുത്തി.
വീർ സവർക്കറിനെ ബിജെപിയുടെ ഹിന്ദുത്വ ഐക്കണായി ബഹുമാനിക്കുന്നുവെങ്കിലും ഇന്ത്യ കൊളോണിയൽ ഭരണത്തിൻ കീഴിലായിരുന്നപ്പോൾ ജയിലിൽ നിന്ന് മോചിതരാകാൻ ബ്രിട്ടീഷ് സർക്കാരിനോട് മാപ്പ് പറഞ്ഞതായി എതിരാളികൾ ആരോപിക്കുന്നു. രാജ്യസ്നേഹത്തിനും ധീരതയ്ക്കും ത്യാഗത്തിനും വേണ്ടി സവർക്കർ നിലകൊള്ളുന്നതിനാൽ രാഹുൽ ഗാന്ധിക്ക് ഒരിക്കലും ‘രാഹുൽ സവർക്കർ’ ആകാൻ കഴിയില്ലെന്ന് മറ്റൊരു പാർട്ടി വക്താവ് സാംബിത് പത്ര പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം അംഗീകരിച്ച് മുന്നോട്ട് പോകണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവിന്റെ ആഹ്വാനം
പൗരത്വ ബിൽ, ആർട്ടിക്കിൾ 370, സർജിക്കൽ സ്‌ട്രൈക്ക് തുടങ്ങിയ വിഷയങ്ങളിൽ പാകിസ്ഥാൻ പറഞ്ഞ കാര്യങ്ങൾ അതേപോലെ സംസാരിച്ച ഒരാളാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിക്ക് രാഹുൽ സവർക്കറാകാൻ കഴിയില്ലെന്നത് ശരിയാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവിയ പരിഹസിച്ചു.
Post Your Comments