ഭോപ്പാല്‍: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം ശക്തമായിരിക്കെ നിയമത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ്. പൗരത്വ നിയമത്തെ അംഗീകരിച്ച് മുന്നോട്ട് പോകണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിന്റെ സഹോദരനും മധ്യപ്രദേശിലെ എം.എല്‍.എയുമായ ലക്ഷ്മണ്‍ സിംഗ് ആവശ്യപ്പെട്ടു. നിയമം അംഗീകരിച്ച് മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മണ്‍ സിംഗ് ട്വീറ്റ് ചെയ്തു.അതെ സമയം എ.ഐ.സി.സി നിലപാട് തന്നെയായിരിക്കും മധ്യപ്രദേശ് സര്‍ക്കാരിന്റേതുമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസ് പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയമം നടപ്പിലാക്കില്ലെന്നും കമല്‍നാഥ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടി നിലപാടിനെതിരെയാണ് ലക്ഷ്മണ്‍ സിംഗിന്റെ നിലപാട്.പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കി. എല്ലാ പാര്‍ട്ടികളും അവരുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചതാണ്. ഇനി ഈ വിഷയത്തില്‍ കൂടുതല്‍ അഭിപ്രായം പറയുന്നതിലും പ്രസ്താവന ഇറക്കുന്നതിലും കാര്യമില്ല. ഇത് അംഗീകരിച്ച് മുന്നോട്ട് പോകണമെന്നും ലക്ഷ്മണ്‍ സിംഗ് പറഞ്ഞു. ദിഗ്‌വിജയ് സിംഗ് ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
Post Your Comments