തിരുവനന്തപുരം: തമ്പാന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്ലാസ്റ്റിക് റീസൈക്കിള്‍ മെഷിന്‍ സ്ഥാപിച്ച എംപി സുരേഷ് ഗോപിയെ അഭിനന്ദിച്ച് മകന്‍ ഗോകുല്‍ സുരേഷ്. മാധ്യമങ്ങളും സര്‍ക്കാരുമെല്ലാം പരിഹസിച്ച് തടഞ്ഞാലും അതില്‍ തളരാതെ ജനസേവനം നടത്തുന്ന അച്ഛനെ കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നുവെന്ന് ഗോകുല്‍ ട്വീറ്റ് ചെയ്തു. എംപി വികസന ഫണ്ടില്‍ നിന്നും അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് പ്ലാസ്റ്റിക് റീ സൈക്കിള്‍ മെഷീന്‍ സ്ഥാപിച്ചത്. ‘മാധ്യമങ്ങളും നിയമനിര്‍മാതാക്കളും സര്‍ക്കാരുമെല്ലാം അച്ഛന്റെ യോഗ്യതകളെ എത്രത്തോളം തടഞ്ഞുവച്ചാലും, പൊതുജനങ്ങളുടെ ക്ഷേമത്തിനും മികവിനും വേണ്ടിയുള്ള നടപടികളുമായി എപ്പോഴും മുന്നോട്ട് പോവുന്ന നിങ്ങള്‍ അഭിമാനമാണ് അച്ഛായെന്നുമായിരുന്നു ഗോകുലിന്റെ ട്വീറ്റ്.
How much ever the media, lawmakers and governments detain his merits, he’ll still initiate steps for the betterment of the public and shine! Super proud of you Acha! pic.twitter.com/1Dyrcdvt6C
— Gokul Suresh (@ActorGokul) December 13, 2019
പ്ലാസ്റ്റിക് കുപ്പികള്‍ ഈ മെഷീനില്‍ നിക്ഷേപിച്ചാല്‍ അവ ചെറിയ തരികളായി പൊടിക്കും. ഒരു മണിക്കൂറില്‍ 400 മുതല്‍ 500 വരെ കുപ്പികള്‍ നിക്ഷേപിച്ച് പൊടിക്കാന്‍ ഈ മെഷീനു സാധിക്കും. ഇങ്ങനെ പൊടിച്ചു കിട്ടുന്ന തരികള്‍ പൂനൈയിലെ സംസ്‌കാരണ പ്ലാന്റുകള്‍ക്ക് കൈമാറുകയും അവ സംസ്‌കരിച്ച് പ്ലാസ്റ്റിക് ടോയ്‌ലറ്റ്, ബിന്നുകള്‍ എന്നിവയുടെ നിര്‍മാണത്തിന് പുനരുപയോഗിക്കുകയും ചെയ്യും. റോഡ് ടാറിങ്ങിനും ഈ അസംസ്‌കൃത വസ്തു ഉപയോഗിക്കാനാവും. പ്ലാസ്റ്റിക് ഉപയോഗം കുറക്കുക, പരിസ്ഥിതി സംരക്ഷിക്കുക എന്നീ നയങ്ങളുടെ ഭാഗമായാണ് ഈ മെഷീന്‍ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ഒ. രാജഗോപാല്‍ എംഎല്‍എയാണ് മെഷീനിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
Post Your Comments