പുന്നയൂര്‍ക്കുളം: യുവതിയെ വിവാഹ വാഗ്‌ദാനം നല്‍കി ഒരു വര്‍ഷത്തോളം പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ വടക്കേക്കാട് പോലീസ് അറസ്‌റ്റു ചെയ്‌തു. നായരങ്ങാടി വൈലത്തൂര്‍ ചേരപുറത്ത് സുബ്രമണ്യന്‍ മകന്‍ സംജിത്ത്(25)നെയാണ് വടക്കേക്കാട് എസ്.ഐമാരായ അബ്‌ദുള്‍ ഹക്കീം, പ്രദീപ്‌കുമാര്‍ എന്നിവരടങ്ങിയ സംഘം അറസ്‌റ്റു ചെയ്‌തത്.നായരങ്ങാടിയില്‍ സ്‌റ്റുഡിയോ ജീവനക്കാരനായ സംജിത്ത് ഒരു വര്‍ഷം മുമ്പാണ് ഫേയ്‌സ്‌ബുക്കിലൂടെ കാട്ടകമ്പാല്‍ സ്വദേശിനിയായ യുവതിയെ പരിചയപ്പെടുന്നത്.
പിന്നീട് പ്രണയം നടിച്ച് യുവതിയെ വശത്താക്കിയതിനുശേഷം വിവാഹ വാഗ്‌ദാനം നല്‍കി വിവിധ സ്‌ഥലങ്ങളില്‍വച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ കോടതി റിമാന്റ് ചെയ്‌തു.വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യം യുവാവ് നിരസിച്ചതിനെത്തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ വടക്കേക്കാട്‌പോലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്‌റ്റ്.
Post Your Comments