തിരുവനന്തപുരം: തീരദേശ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തുറമുഖങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ സ്ഥാപിക്കാനൊരുങ്ങുന്നു. ഫിഷറീസ് വകുപ്പും തുറമുഖ എഞ്ചിനീയറിംഗ് വിഭാഗവും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സുരക്ഷാ മുന്നറിയിപ്പ് നല്‍കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളും നിരീക്ഷണ ക്യാമറുകളും സ്ഥാപിക്കാനാണ് തീരുമാനം. സുരക്ഷാ സേനകള്‍ സംശയിക്കുന്നവര്‍ തുറമുഖത്തെത്തിയാല്‍ അപായ സന്ദേശം മുഴക്കുന്ന ക്യാമറകളാണ് സ്ഥാപിക്കുക.
ആദ്യഘട്ടത്തില്‍ നാല് തുറമുഖങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ മുനമ്പത്ത് സ്ഥാപിച്ച ക്യാമറയുടെ പ്രവര്‍ത്തനം ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മറ്റ് തുറമുഖങ്ങളില്‍ ക്യാമറകള്‍ ക്യാമറ സ്ഥാപിക്കുന്നത്.
ക്യാമറകള്‍ പകര്‍ത്തുന്ന ചിത്രങ്ങളും വീഡിയോകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിലൂടെ പ്രത്യേകം സൂക്ഷിക്കും. ഭീകരവാദ സ്വഭാവമുള്ള സംഘടനകള്‍ തീരദേശം വഴി നുഴഞ്ഞു കയറാനുള്ള സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. വിഴിഞ്ഞം പോലുള്ള വലിയ തുറമുഖങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയും ചെറിയ തുറമുഖങ്ങളില്‍ നിരീക്ഷണ ക്യാമറകളുമാണ് സ്ഥാപിക്കുന്നത്. അടുത്ത വര്‍ഷം പകുതിയോടെ ക്യാമറകള്‍ സ്ഥാപിക്കുമെന്നാണ് പ്രതീക്ഷ.
Post Your Comments