ആലപ്പുഴ: എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷവിമര്‍ശവുമായി മുന്‍ പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സെൻകുമാറിന്റെ പ്രതികരണം. എസ്.എന്‍.ഡി.പി.യോഗം റിസീവറെ വച്ച് ഭരിക്കുമെന്നുപറഞ്ഞ് ഒരാള്‍ കോടതികയറി നടക്കുന്നുവെന്നും മാവേലിക്കരക്കാരനായ ഒരു മാന്യനും പഴയൊരു പോലീസ് മേധാവിയുമാണ് പിന്നിലെന്ന് പറയപ്പെടുന്നുവെന്നും വെള്ളാപ്പള്ളി മുൻപ് പറഞ്ഞിരുന്നു. ഇതിന്റെ വാര്‍ത്തയുടെ കട്ടിങ് ഉള്‍പ്പെടെ നല്‍കിയാണ് സെന്‍കുമാറിന്റെ പോസ്റ്റ്. വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ എന്നും 1996 മുതലുള്ള വേദങ്ങളും അനുബന്ധകണക്ക് വേദങ്ങളും ഓതുകയെന്നും സെൻകുമാർ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ?
1996 മുതലുള്ള വേദങ്ങളും
അനുബന്ധകണക്ക് വേദങ്ങളും ഓതുക.
ക്രൂരമായ, പിഴിഞ്ഞുള്ള വിദ്യാര്‍ഥിപ്രവേശനം, ഓരോ പോസ്റ്റിങ്ങിനും എത്രയെന്ന് ജോലിക്ക് ശ്രമിച്ച ഓരോ എസ്.എന്‍.ഡി.പി.ക്കാരനും അറിയാം. ശരാശരി 80 കോടി ഒരുവര്‍ഷം. 23 വര്‍ഷങ്ങള്‍!
മൈക്രോ, ഇന്ന് എസ്.എന്‍.ഡി.പി. പിന്നാക്കവിഭാഗം കമ്മിഷന്‍ കരിമ്ബട്ടികയില്‍ അല്ലേ?
ഗുരുദേവനുനേരെ എതിര്‍ പോകരുതായിരുന്നു.
‘അവനവനാത്മ സുഖത്തിനാചരിക്കുന്നവ
അപരന് സുഖത്തിനുവരേണം.’
ആ അപരന്‍ കുടുംബവും ബന്ധുക്കളുമല്ല.
ദരിദ്രനാരായണന്‍മാരായ
ബഹുഭൂരിപക്ഷം ശ്രീനാരായണീയരാണ്!
എല്ലാവരും തിരിച്ചറിഞ്ഞുതുടങ്ങി.
എസ്.എന്‍.ഡി.പി. ഒരു രാജഭരണമായല്ല ഗുരുദേവനും ഡോക്ടര്‍ പല്പുവും ആര്‍.ശങ്കറും ഒക്കെ കണ്ടിരുന്നത്.
ചൊറിയാന്‍ വരരുത്!
Post Your Comments