കാലിഫോര്‍ണിയ•ആയിരക്കണക്കിന് ‘ലിംഗ-മത്സ്യങ്ങൾ’ കാലിഫോർണിയയിലെ ഡ്രേക്ക്സ് ബീച്ചില്‍ അടിഞ്ഞുകൂടിയത് കാഴ്ചക്കാരെ അമ്പരപ്പിച്ചു. ഫാറ്റ് ഇന്‍കീപ്പര്‍ വിരയെന്ന് അറിയപ്പെടുന്ന ഈ മത്സ്യങ്ങള്‍ക്ക് പുരുഷ ലിംഗത്തിന്റെ സമാനമായ ആകൃതിയാണ്. അടുത്തിടെയുണ്ടായ ഒരു കൊടുങ്കാറ്റ് മാളങ്ങളില്‍ വസിക്കുന്ന ഇവയെ അവിടെ നിന്നും പുറത്താക്കുകയും കടല്‍ത്തീരത്ത് എത്തിക്കുകയുമായിരുന്നു.
10 ഇഞ്ച് നീളമുള്ള ഈ സമുദ്രജീവികള്‍ ‘പിങ്ക് സോസേജ്’ പോലെ കാണപ്പെടുന്നു. ഇവ മണലിലോ ചെളിയിലോ ‘യു’ ആകൃതിയിലുള്ള മാളങ്ങള്‍ ഉണ്ടാക്കിയാണ് വസിക്കുന്നത്. ഇത് പിന്നീട് മറ്റുജീവികള്‍ക്ക് പാര്‍പ്പിടമായി മാറും. അതിനാലാണ് ഇവയെ ‘ഇന്‍ കീപ്പര്‍’ എന്ന് വിളിക്കുന്നത്.
കൊടുങ്കാറ്റ് ബാധിതമായ പ്രദേശത്ത് ഡിസംബര്‍ ആറിന് ജീവശാസ്ത്രജ്ഞനായ ഇവാൻ പാർ ആണ് ‘ലിംഗ മത്സ്യ’ങ്ങളെ ആദ്യമായി കണ്ടെത്തിയത്.
പജാരോ ഡ്യൂൺസ്, മോസ് ലാൻഡിംഗ്, ബൊഡെഗ ബേ, പ്രിൻസ്റ്റൺ ഹാർബർ എന്നിവിടങ്ങളിലും ഇതേ പ്രതിഭാസം വർഷങ്ങളായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് എന്ന് ‘ബേ നേച്ചറില്‍ പാർ എഴുതിയ ലേഖനത്തില്‍ പറയുന്നു.
ഒരുതരം സ്പൂൺ പുഴുവായ ഇവയുടെ സ്പാറ്റുല ആകൃതിയിലുള്ള കൈകാലുകള്‍ തീറ്റയ്ക്കും നീന്തലിനും ഉപയോഗിക്കുന്നു.
സമുദ്രനിരപ്പിലെ ചെളി നിറഞ്ഞതും മണൽ നിറഞ്ഞതുമായ ഭാഗങ്ങളിൽ ഭൂമിക്കടിയിലാണ് ഇവ ഭൂരിഭാഗവും ചെലവഴിക്കുന്നത്. ഇത് 25 വര്‍ഷം വരെ ജീവിക്കുന്നു. ബാക്ടീരിയ, പ്ലാങ്ക്ടൺ, മറ്റ് ചെറിയ വസ്തുക്കള്‍ എന്നിവയാണ് ഇതിന്റെ ഭക്ഷണം.
ഇൻകീപ്പർ പുഴുക്കൾ യു-ആകൃതിയിലുള്ള മാളങ്ങള്‍അവയുടെ താൽക്കാലിക ഭവനമായി സൃഷ്ടിക്കുന്നു. അവ പിന്നീട് മറ്റ് ജീവികൾ ഉപയോഗിക്കുന്നു. അതിനാലാണ് ഇവയ്ക്ക് ‘ഇന്‍ കീപ്പര്‍’ എന്ന പേര് വന്നത്. ഇവ നിരുപദ്രവകാരികളായ ജീവികളായ ജീവികളാണ്.
ലിംഗ മത്സ്യം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഉപ്പ്, കുരുമുളക്, എള്ള് എണ്ണ എന്നിവ ഉപയോഗിച്ച് ഒരു സ്കീവറിൽ ഗ്രിൽ ചെയ്ത് കഴിക്കാം.
Post Your Comments