Latest NewsNewsInternational

കാലിഫോര്‍ണിയയില്‍ വെടിവയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ വെടിവയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നു. കുടിയേറ്റക്കാരായ ഏഷ്യന്‍ വംശജരെ ലക്ഷ്യമിട്ടാണ് ആക്രമി വെടിവെയ്പ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സാന്‍ ഫ്രാന്‍സിസ്‌കോയ്ക്കടുത്തുള്ള ഹാഫ് മൂണ്‍ ബേ എന്ന കടല്‍ത്തീര നഗരത്തിലെ കൂണ്‍ ഫാമുകളിലെ കര്‍ഷകരാണ് അക്രമത്തിന് ഇരയായവരില്‍ ഭൂരിാഭാഗവും.

Read Also: രാജ്യസ്‌നേഹികൾക്ക് കോൺഗ്രസിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യം: കെ സുരേന്ദ്രൻ

രണ്ടു വ്യത്യസ്ത, സംഭവങ്ങളില്‍ പ്രായമായ രണ്ടുപേരായിരുന്നു പ്രതികള്‍. അമേരിക്കയില്‍ ഇടയ്ക്കിടെ വെടിവെയ്പ്പ് ആക്രമണങ്ങളുണ്ടാകാറുണ്ടെങ്കിലും, ഇത്തവണ അക്രമികളുടെ പ്രായമാണ് പൊലീസിനെ കുഴപ്പിച്ചത്. 72 കാരനായ ഹുയു കാന്‍ ട്രാന്‍, 66 കാരനായ ചുന്‍ലി ഷാവോ എന്നിവകാണ് ഓരോ സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്.

രണ്ട് ആക്രമണങ്ങളുടെയും ഇരകള്‍ കുടിയേറ്റ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ലോസ് ഏഞ്ചല്‍സിനടുത്തുള്ള മോണ്ടെറി പാര്‍ക്കില്‍ ചാന്ദ്ര പുതുവത്സരം ആഘോഷിക്കുന്ന ബോള്‍റൂം നര്‍ത്തകര്‍ക്ക് നേരെയെും അക്രമികള്‍ വെടിയുതിര്‍ത്തു, ഹാഫ് മൂണ്‍ ബേയില്‍ 380 മൈല്‍ വടക്ക് ഹിസ്പാനിക്കിലാണ്, ഏഷ്യന്‍ വംശജരായ കര്‍ഷക തൊഴിലാളികള്‍ക്ക് നേരെ ഷാവോ വെടിയുതിര്‍ത്തത്.

ശനിയാഴ്ച രാത്രി ഹുയു കാന്‍ ട്രാന്‍ രണ്ടാമത്തെ ഡാന്‍സ് സ്റ്റുഡിയോ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ക്ലബ്ബിന്റെ നടത്തിപ്പുകാര്‍ ഇയാളെ കീഴടക്കുകയായിരുന്നു. പിറ്റേദിവസം ഇയാള്‍ പൊലീസ് വാഹനത്തില്‍വെച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരം ഷെരീഫ് സ്റ്റേഷന് പുറത്ത് ഷാവോയെ പൊലീസ് അറസ്റ്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button