ഗ്വാങ്ഷു: ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ് പ്രാഥമിക റൗണ്ടില്‍ ഇന്ത്യയുടെ പി.വി.സിന്ധു പുറത്തായി. ചൈനയുടെ ചെന്‍ യുഫെയോടാണ് സിന്ധു പരാജയപ്പെട്ടത്. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടതോടെയാണ് സിന്ധു പുറത്തായത്. സ്കോര്‍: 22-20, 16-21, 12-21. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ജാപ്പനീസ് താരം അകാനെ യാമഗുച്ചിയോട് സിന്ധു പരാജയപ്പെട്ടിരുന്നു. രണ്ടു വീതം ജയവുമായി യാമഗുച്ചിയും ചെന്‍ യുഫെയും സെമിഫൈനല്‍സില്‍ കടന്നതോടെ മൂന്നാം മത്സരത്തില്‍ ജയിച്ചാലും സിന്ധുവിന് മുന്നേറാൻ സാധിക്കില്ല. വെള്ളിയാഴ്ച നടക്കുന്ന ഗ്രൂപ്പിലെ മൂന്നാം മത്സരത്തില്‍ ചൈനയുടെ ഹെ ബിങ്ജിയയോടാണ് സിന്ധു ഏറ്റുമുട്ടുന്നത്.
Post Your Comments