ന്യൂഡല്‍ഹി: ‘റേപ്പ് ഇൻ ഇന്ത്യ’ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയേണ്ട ആവശ്യമില്ലെന്ന് ശശിതരൂര്‍ എം.പി. പാര്‍ലമെന്‍റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധി വളരെ സാധാരണമായ പ്രസ്താവനയാണ് നടത്തിയതെന്നും അതിന് മാപ്പ് പറയേണ്ട കാര്യമില്ലെന്നും ശശി തരൂര്‍ പറയുകയുണ്ടായി. രാഹുല്‍ ഗാന്ധി മാപ്പ് പറയുമോ എന്ന ചോദ്യത്തിന്‍റെ കാര്യമില്ല. സ്ഥിതിഗതികളെക്കുറിച്ച് വളരെ സാധാരണമായ പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. ഇരുസഭകളിലും വിഷയം ഉന്നയിക്കുകയും നടപടികള്‍ സ്തംഭിപ്പിക്കുകയും ചെയ്തത് പൗരത്വ (ഭേദഗതി) ബില്ലിനെതിരായ രാജ്യവ്യാപക പ്രതിഷേധത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ തന്ത്രമാണെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
അതേസമയം മോദിയാണ് മാപ്പ് പറയേണ്ടതെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കി. പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും രാജ്യത്തെ പ്രാധാന്യമര്‍ഹിക്കുന്ന പ്രശ്നങ്ങളില്‍നിന്ന്‍ ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും രാഹുല്‍ പറയുകയുണ്ടായി.
Post Your Comments