Latest NewsIndiaNews

മാപ്പ് പറയില്ല, തന്‍റെ പ്രസ്താവന വിവാദമാക്കിയത് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ  പ്രതിഷേധങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ : രാഹുൽ ഗാന്ധി

ന്യൂ ഡൽഹി : ബിജെപിക്കെതിരെയും കേന്ദ്രസർക്കാരിനെതിരെയും രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. റേപ് ഇൻ ഇന്ത്യ’ പരാമർശം ബിജെപി വിവാദമാക്കിയ സാഹചര്യത്തിൽ മാപ്പ് പറയില്ല. പൗരത്വ നിയമഭേദഗതി ബില്ലനെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ പ്രതിഷേധങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് തന്‍റെ പ്രസ്താവനയെ വിവാദമാക്കിയതെന്നും രാഹുൽ പറഞ്ഞു. വി​ഷ​യ​ത്തി​ൽ രാ​ഹു​ലി​നെ​തി​രേ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും ബി​ജെ​പി അം​ഗ​ങ്ങ​ൾ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ്  നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. വടക്കുകിഴക്കൻ മേഖലയിലെ പ്രശനങ്ങൾക്കും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകർത്തതിനും ഡൽഹിയെ ‘റേപ് കാപിറ്റൽ എന്ന് വിളിച്ചതിനും പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

Also read : ദേശീയ പൗരത്വ ബില്‍ : നിലപാട് വ്യകത്മാക്കി യു.എന്‍

കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ ‘മെയ്ക് ഇൻ ഇന്ത്യ’ അല്ല ‘റേപ് ഇൻ ഇന്ത്യ’യാണ് സംഭവിക്കുന്നതെന്ന രാഹുലിന്‍റെ പ്രസ്താവനയാണ് വൻ വിവാദങ്ങൾക്ക് കാരണമായത്. പ്രസ്താവന രാജ്യത്തെ സ്ത്രീകളെ മുഴുവൻ അപമാനിക്കുന്നതാണെന്നും മാപ്പ് പറയണമെന്നും ബി.ജെ.പി എം.പിമാർ ലോക്സഭയിൽ ആവശ്യപ്പെട്ടു. ഒരു കോൺഗ്രസ് നേതാവ് ഇന്ത്യന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നത് അപലപനീയമാണെന്ന്‌ പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്നും സമൃതി ഇറാനി ആവശ്യപ്പെട്ടു. ബഹളത്തെ തുടർന്ന് സഭ അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button