കൊച്ചി: മരട് ഫ്‌ളാറ്റ് നിര്‍മാണ കേസില്‍ സിപിഎം നേതാവ് കെ എ ദേവസിക്കെതിരെ കൂടുതല്‍ തെളിവുൾ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി. മുന്‍ മരട് പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ പ്രതിപക്ഷ നേതാവുമാണ് കെ എ ദേവസി. അഞ്ച് മുന്‍ പഞ്ചായത്ത് അംഗങ്ങളുടെ രഹസ്യമൊഴിയെടുക്കാനാണ് നീക്കം. തിങ്കളാഴ്ച മജിസ്‌ട്രേറ്റിന് മുന്‍പാകെ രഹസ്യമൊഴി നല്‍കാന്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി അഞ്ച് മുന്‍ മെമ്പര്‍മാര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
മുന്‍ പഞ്ചായത്ത് അംഗങ്ങളുടെ രഹസ്യമൊഴിയെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.
Post Your Comments