പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. അതേസമയം പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടുണ്ട്. കാസര്‍കോട് മംഗല്‍പ്പാടി കുബണൂര്‍ സ്വദേശി യശ്വന്തിനെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
2014 ഡിസംബര്‍ അവസാന ആഴ്ച മുതല്‍ 2015 ജനുവരി 19 വരെയുള്ള കാലയളവില്‍പലതവണപെണ്‍കുട്ടിയെപീഡനത്തിനിരയായെന്ന് പൊലീസ് കണ്ടെത്തിയിരുന്നതിനെ തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്. കൊറഗ വിഭാഗത്തിലെ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.
Post Your Comments