ന്യൂഡല്‍ഹി: പാസ്പോര്ട്ടില് താമര ചിഹ്നം പതിപ്പിച്ചത് സുരക്ഷ നടപടികളുടെ ഭാഗമായാണെന്ന് വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ദേശീയ ചിഹ്നമായതിനാലാണ് താമര ഉപയോഗിച്ചതെന്ന് വിദേശകാര്യ വക്താവ് രവിഷ് കുമാര്‍ വ്യക്തമാക്കി. സുരക്ഷയ്ക്കും വ്യാജപാസ്പോര്‍ട്ടുകള്‍ കണ്ടെത്താനും വേണ്ടിയാണ് നടപടിയെന്നും അദ്ദേഹം വിശദമാക്കി. ഇന്റര്‍നാഷണല്‍ സിവില്‍ ഓര്‍ഗനൈസേഷന്റെ നിര്‍ദ്ദേശാനുസരണമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റ് ചിഹ്നങ്ങളും താമരയെ കൂടാതെ ഇതിനായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ താമരയാണ് ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ അടുത്തതായി ഉപയോഗിക്കുന്നത് ഇന്ത്യയുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും ചിഹ്നങ്ങളായിരിക്കും. ദേശീയ പുഷ്പം, ദേശീയ മൃഗം എന്നിങ്ങനെയുള്ള ചിഹ്നങ്ങളായിരിക്കും ഇതിനായി ഉപയോഗിക്കുക.
ALSO READ: പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി ; നിയമം പ്രാബല്യത്തില്‍
കോഴിക്കോട് ഈ പാസ്പോര്ട്ടുകള് വിതരണം ചെയ്തതിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. പാസ്പോര്‍ട്ട് ഓഫീസര്‍മാര്‍ ഒപ്പുവെയ്ക്കുന്നതിന് താഴെയായി ഇരു വശങ്ങളിലുമായാണ് താമര ചിഹ്നം പതിപ്പിച്ചിരിക്കുന്നത്.
Post Your Comments