ErnakulamLatest NewsKeralaNattuvarthaNews

പ്രഭാത സവാരിക്കിറങ്ങിയ നാലു സ്ത്രീകളെ കാർ ഇടിച്ചു: രണ്ടുപേർ മരിച്ചു, കാറിലുണ്ടായിരുന്ന ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു

കൊച്ചി: കൊച്ചിയിൽ പ്രഭാത സവാരിക്കിറങ്ങിയ നാലു സ്ത്രീകളെ കാർ ഇടിച്ചു. കിഴക്കമ്പലം പഴങ്ങനാടാണ് സംഭവം. പ്രഭാത സവാരിക്ക് ഇറങ്ങിയ നാല് സ്ത്രീകളെ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.
ഇവരിൽ രണ്ട് പേര്‍ മരിച്ചു. പഴങ്ങനാട് സ്വദേശി നസീമ, സുബൈദ എന്നിവരാണ് മരിച്ചത്.

Also Read:കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു

രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാറാണ് കിഴക്കമ്പലത്ത് വച്ച് അപകടത്തില്‍പ്പെട്ടത്. കാറില്‍ ഉണ്ടായിരുന്ന രോഗിയായ ഡോക്ടറും മരിച്ചു. അപകടം സ്ഥലത്ത് വച്ച്‌ തന്നെ ഡോക്ടര്‍ മരിക്കുകയായിരുന്നു. തുടർന്ന് പരിക്കേറ്റ കാല്‍നടയാത്രക്കാരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല.

പ്രഭാത സവാരിക്കിറങ്ങിയ മറ്റു രണ്ടുപേർ ഇപ്പോൾ ചികിത്സയിലാണ്. ഇവരുടെ പരിക്ക ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കാർ അതിവേഗത്തിലായിരുന്നു വന്നതെന്നും, യുവതികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷികളുടെ മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button