Latest NewsKeralaNews

മെട്രോ സ്റ്റേഷന് സമീപത്തെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാരിവട്ടത്ത് മെട്രോ സ്റ്രേഷന് സമീപം റോഡില്‍ പൈപ്പ് പൊട്ടിയുണ്ടായ കുഴിയില്‍ വീണ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും നടക്കുന്നിടത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു. നമ്മുടെ നാട്ടില്‍ ഇത്തരം കാര്യങ്ങളില്‍ കൃത്യമായ പ്രോട്ടോക്കോള്‍ പാലിക്കുന്നില്ല. ഏത് വകുപ്പിന്റെ ഉത്തരാവാദിത്വമെന്നതല്ല കാര്യം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടല്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button