തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് 17 ന് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച് സംയുക്ത സമിതി. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ബിഎസ്പി തുടങ്ങിയ സംഘടനകളുടെ കൂട്ടായ്മയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തെ വിഭജിക്കുന്ന സമീപനത്തിലേക്ക് കേന്ദ്രം പോകുമ്പോള്‍ അതിനൊരു ജനകീയ പ്രതിരോധം ആവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താലെന്ന് സംഘടനകള്‍ അറിയിച്ചു
Post Your Comments