തിരുവനന്തപുരം: കേരളം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് യുഡിഎഫ് തയാറാക്കിയ ധവളപത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പുറത്തിറക്കും. രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ വച്ചാണ് ധവളപത്രം പുറത്തിറക്കുക. നികുതി പിരിവിലെ പരാജയവും സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തുമാണ് ഈ ധന പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രതിപക്ഷ ആക്ഷേപം.
വി ഡി സതീശന്‍ എംഎല്‍എ കണ്‍വീനറായ യുഡിഎഫ് സമിതിയാണ് ധവളപത്രം തയാറാക്കിയത്. എംഎല്‍എമാരായ കെ എസ് ശബരീനാഥന്‍, കെ എന്‍ എ ഖാദര്‍, എം ഉമ്മര്‍, മോന്‍സ് ജോസഫ്, ഡോ. എന്‍ ജയരാജന്‍, അനൂപ് ജേക്കബ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
Post Your Comments