കോഴിക്കോട്: ഹോട്ടലുകളില്‍നിന്നു പാഴ്‌സലായി ഭക്ഷണം വാങ്ങാന്‍ ഫോണില്‍ ഓര്‍ഡര്‍ ചെയ്‌തശേഷം എ.ടി.എം. നമ്പര്‍ കൈക്കലാക്കി പണം തട്ടി. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുല്ലൂരാമ്പാറയിലും ആനക്കാംപൊയിലിലുമാണ് എ.ടി.എം. നമ്പറും ഒ.ടി.പിയും വാങ്ങി പണം തട്ടിയത്. പുല്ലൂരാംപാറ പള്ളിപ്പടിയിലെ ഗ്രീന്‍ ചില്ലി ഹോട്ടല്‍ ഉടമയ്‌ക്ക് 20,000 രൂപ നഷ്‌ടമായി. 3800 രൂപയുടെ ഭക്ഷണവും ഇവര്‍ ഓര്‍ഡര്‍ ചെയ്‌തിരുന്നു. ഇതും നഷ്‌ടമായി. മിലിട്ടറി ക്യാമ്പിലേക്കു ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടാണു ഹോട്ടലുടമകള്‍ക്കു ഫോണ്‍ വിളി വന്നത്.
ക്യാമ്പിലേക്കാണു ഭക്ഷണമെന്നും എ.ടി.എം. കാര്‍ഡ് നമ്പര്‍ തന്നാല്‍ പണം അക്കൗണ്ടിലേക്ക് ഇടാമെന്നും പറഞ്ഞു. കോള്‍ വന്ന നമ്പറിലെ വാട്‌സാപില്‍ പട്ടാള വേഷത്തിലുള്ളവരുടെ ചിത്രങ്ങള്‍ കണ്ടതിനാല്‍ ഹോട്ടലുടമകള്‍ എ.ടി.എം. നമ്പര്‍ കൈമാറി. തുടര്‍ന്ന് ഒ.ടി.പിയും ചോദിച്ചുവാങ്ങി. ഇതിനു പിന്നാലെ അക്കൗണ്ടിലെ പണം നഷ്‌ടപ്പെടുകയായിരുന്നു. മൂന്നു തവണയായാണ് പണം പിന്‍വലിച്ചത്. ഹരിയാനയിലെ ഗാര്‍ഗൂണ്‍ എന്ന സ്‌ഥലത്തുനിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നത്.എ.ടി.എം. നമ്പര്‍ നല്‍കിയതോടെ ഫോണ്‍ പ്രവര്‍ത്തന രഹിതമായെന്ന് ഗ്രീന്‍ ചില്ലി ഹോട്ടലുടമ ആന്റോ ജോസഫ് പറഞ്ഞു.
6266920 315 നമ്പറില്‍ നിന്നാണ് കോള്‍ വന്നത്. സംഭവത്തെക്കുറിച്ച് തിരുവമ്പാടി പോലീസ് അന്വേഷണമാരംഭിച്ചു.പുല്ലൂരാംപാറയിലെ കെ.ടി.ഡി.സി. ഹോട്ടലില്‍നിന്നും ആനക്കാംപൊയിലിലെ ബ്രദേഴ്‌സ് ഹോട്ടലില്‍നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്‌തിരുന്നെങ്കിലും സംശയം തോന്നിയതിനാല്‍ പണം ഇല്ലാത്ത എ.ടി.എം. നമ്പറാണ് അവര്‍ നല്‍കിയത്.ഇതോടെ ഇവര്‍ക്ക് പാഴ്‌സലായി എടുത്തുവച്ച ഭക്ഷണം മാത്രമാണ് നഷ്‌ടമായതന്ന് ബ്രദേഴ്‌സ് ഹോട്ടലുടമ മൂസ പറഞ്ഞു.
Post Your Comments