അബുദാബി: യുഎഇ നിവാസികൾക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം മോഷ്ടിക്കാന്‍ പുതിയ തരം തട്ടിപ്പുകള്‍ നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. അജ്ഞാതമായ ഫോണ്‍ നമ്പറുകളില്‍ നിന്ന് ബന്ധപ്പെടുന്നവരെ സൂക്ഷിക്കണമെന്നും ഫോണിലൂടെയോ ഇന്റര്‍നെറ്റിലൂടെയോ രഹസ്യ സ്വഭാവത്തിലുള്ള ഒരു വിവരങ്ങളും കൈമാറരുതെന്നും അബുദാബി പോലീസ് അറിയിച്ചു.
എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്തുവെന്നും അക്കൗണ്ട് താല്‍കാലികമായി പ്രവര്‍ത്തനരഹിതമായെന്നുമൊക്കെ അറിയിച്ചുകൊണ്ടുള്ള വ്യാജ സന്ദേശങ്ങള്‍ അയച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമാക്കുകയാണ്. അക്കൗണ്ടില്‍ നിന്നുള്ള പണം ട്രാന്‍സ്ഫര്‍ ചെയ്യാനോ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ശേഖരിക്കാനോ ആണ് തട്ടിപ്പുകാരുടെ ശ്രമം. രഹസ്യ വിവരങ്ങളോ അക്കൗണ്ട് വിശദാംശങ്ങളോ ഫോണ്‍ വഴി ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അക്കാര്യം പൊലീസിനെ അറിയിക്കണമെന്നും അബുദാബി പോലീസ് അറിയിച്ചു.
Post Your Comments